കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി
നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെത്തിയത്. 2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്‌നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു….