സുഹൃത്തിന് ലഹരി എത്തിച്ച് നൽകി ; ദുബൈയിൽ യുവതിക്ക് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ

സു​ഹൃ​ത്തി​ന് ല​ഹ​രി എ​ത്തി​ച്ചു​കൊ​ടു​ത്ത കേ​സി​ൽ ദു​ബൈ​യി​ൽ യു​വ​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വ്. 50,000 ദി​ർ​ഹം പി​ഴ​യും ഇ​വ​ർ അ​ട​ക്ക​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സ​ത്​​വ മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പി​ടി​യി​ലാ​യ യു​വാ​വാ​ണ് ത​നി​ക്ക് ല​ഹ​രി എ​ത്തി​ച്ചു​ത​രു​ന്ന 30കാ​രി​യെ​കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ന​ൽ​കി​യ​ത്. പ​രി​ച​യ​ത്തി​ന്റെ പേ​രി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി കോ​ട​തി​യി​ൽ വാ​ദി​ച്ചു. സ​മാ​ന​മാ​യ കേ​സി​ൽ നേ​ര​ത്തേ ഉ​ൾ​പ്പെ​ട്ട യു​വ​തി പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. വി​ചാ​ര​ണ വേ​ള​യി​ൽ കു​റ്റ​ങ്ങ​ൾ യു​വ​തി നി​ഷേ​ധി​ച്ചെ​ങ്കി​ലും വാ​ദ​ങ്ങ​ൾ കോ​ട​തി ത​ള്ളി. ശി​ക്ഷ കാ​ലാ​വ​ധി​ക്ക്​ ശേ​ഷം യു.​എ.​ഇ​യി​ൽ​നി​ന്ന്​…

Read More

‘അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം ചേച്ചിയെ’; കറിക്കത്തികൊണ്ട് അമ്മയെ കുത്തിക്കൊന്ന് യുവതി

തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ…

Read More

പുഷ്പ പ്രീമിയർ ഷോയ്ക്കിടെ യുവതി കൊല്ലപ്പെട്ട സംഭവം ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ് , നടൻ അല്ലു അർജുന് കുരുക്ക്

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ഹൈദരാബാദ് പൊലീസ്. സന്ധ്യ തിയറ്ററിലെ പുതിയ സിസിടിവി ദൃശ്യങ്ങൾ സിനിമ താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെയാണ് പുറത്ത് വിട്ടത് എന്നതാണ് ശ്രദ്ധേയം. നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരിക്കിലുംമരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും…

Read More

10 വര്‍ഷത്തിനിടെ പല വിവാഹങ്ങൾ, തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; ‘കൊള്ളക്കാരി വധു’ പിടിയിൽ

വിവിധ പുരുഷന്മാരെ 10 വര്‍ഷത്തിനിടെ വിവാഹം കഴിക്കുകയും അവരില്‍ നിന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഒന്നേകാല്‍ കോടി തട്ടിയെടുക്കുകയും ചെയ്ത സ്ത്രീ പോലീസ് പിടിയിലായി. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ഉത്തരാഖണ്ഡുകാരിയായ നിക്കി എന്ന സീമയാണ് പോലീസ് അറസ്റ്റിലായത്. 2013-ലാണ് ഇവര്‍ ആഗ്രയില്‍ നിന്നുള്ള വ്യവസായിയെ വിവാഹം കഴിക്കുന്നത്. കുറച്ചു നാളുകള്‍ക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരില്‍ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. പിന്നീട് 2017-ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള…

Read More

പാഴ്സൽ തുറന്നപ്പോൾ കണ്ടത് അജ്ഞാത മൃതദേഹം, കൂടെ 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള കത്തും; ഞെട്ടിത്തരിച്ച് യുവതി

വീട് നിർമാണ സാമഗ്രികൾ കാത്തിരുന്ന സ്ത്രീക്ക് പാഴ്സലായി ലഭിച്ചത് അജ്ഞാതന്‍റെ മൃതദേഹം. 1.3 കോടി രൂപ ആവശ്യപ്പെട്ടു കൊണ്ടുള്ള കത്തും പാഴ്സലിൽ ഉണ്ടായിരുന്നു. ആന്ധ്രാ പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലാണ് സംഭവം. നാഗ തുളസി എന്ന സ്ത്രീക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്. നാഗ തുളസി എന്ന സ്ത്രീ വീട് നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ അപേക്ഷ നൽകിയിരുന്നുവെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. സമിതി യുവതിക്ക് ടൈൽസ് അയച്ചു. വീട് നിർമ്മാണത്തിന് കൂടുതൽ സഹായത്തിനായി…

Read More

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ ഭർതൃസഹോദരൻ അറസ്റ്റിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഭർതൃസഹോദരൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നിർമാണത്തൊഴിലാളിയായ അതിയുർ റഹ്മാൻ ലസ്കർ (35)​ ആണ് 30കാരിയായ യുവതിയെ കൊലപ്പെടുത്തിയത്. ഇയാൾ പൊലീസിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവതിയെ കൊന്നശേഷം തല അറുത്തുമാറ്റുകയും ശരീരം മൂന്ന് കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തു. പിന്നാലെ മൃതദേഹങ്ങൾ കൊൽക്കത്തയിലെ ടോളിഗഞ്ച് പരിസരത്തെ ചവറ്റുകുട്ടയിലും സമീപ പ്രദേശങ്ങളിലുമായി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തല പോളിത്തീൻ ബാഗിനുള്ളിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടത്. ഉടൻ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു….

Read More

ഭർത്താവിന് 3 ലക്ഷം കടം; വീട്ടാൻ കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റ് 40 കാരി അമ്മ

ഭർത്താവിന്‍റെ കടം തീർക്കാൻ നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ രാമനഗരയിലാണ് സംഭവം. 30 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബെംഗ്ലൂരുവിലെ ഒരു യുവതിക്ക് 1.5 ലക്ഷം രൂപക്കാണ് 40 കാരിയായ അമ്മ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് സംഭവം. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ യുവതി പണം വാങ്ങി വിറ്റതാണെന്ന് പൊലീസ് കണ്ടെത്തുന്നത്. രാമനഗരയിലെ താമസക്കാരായ…

Read More

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ ; ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ അബ്ദുൾ സനൂഫിനൊപ്പമാണ് ഫസീല മുറിയെടുത്തത്. ലോഡ്ജ് ബില്ല് അടക്കാൻ പണം കൊണ്ട് വരാമെന്ന് പറഞ്ഞ് ഇന്നലെ രാത്രി യുവാവ് പുറത്ത് പോയിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരികെ വന്നില്ല. ഇന്നാണ് മുറിയിൽ ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ബലപ്രയോഗം നടന്നതായി സൂചനകളില്ലെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തിൽ പുറത്ത്…

Read More

തൃശൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതിക്ക് 17 വർഷം കഠിന തടവും 60,500 രൂപ പിഴയും ശിക്ഷ

ശല്യപ്പെടുത്തിയതിനെതിരെ പൊലീസില്‍ പരാതി നല്‍കിയ യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി. എടക്കുന്നി വില്ലേജ് തലോര്‍ മേരിമാത റോഡില്‍ ഡോണ്‍ കള്ളിക്കാടനെയാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എസ്.തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പിഴത്തുക ഇരയായ യുവതിക്ക് നല്‍കാനും വിധിയില്‍ പറഞ്ഞിട്ടുണ്ട്. പിഴയടക്കാത്തപക്ഷം നാല് മാസം അധിക തടവ്…

Read More

കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. മൊബെെലിന്റെ ഫ്ലാഷ് ലെെറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…

Read More