
ഒരു ചെറിയ കൈയബദ്ധം, നാറ്റിക്കരുത്…; ടിപ്പ് നൽകിയത് 5 ലക്ഷം; വെയിറ്ററുടെ കണ്ണുതള്ളി, തെറ്റുപറ്റിയെന്ന് യുഎസ് വനിത
മുന്തിയ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനു ശേഷം ടിപ്പ് നൽകുക പതിവാണ്. കുടുംബമായിട്ടാണ് കഴിക്കാനെത്തുന്നതെങ്കിൽ വലിയ തുക ടിപ്പ് ആയി പ്രതീക്ഷിക്കുകയും ചെയ്യും വെയിറ്റർമാർ. യുഎസിലെ ജോർജിയയിൽനിന്നുള്ള ടിപ്പ് സംഭവമാണ് വൻ വാർത്തയായത്. ഒരു സബ്വേ സാൻഡ്വിച്ച് കഴിച്ച വനിത ടിപ്പ് നൽകിയത് എത്രയാണെന്നോ, അഞ്ച് ലക്ഷം രൂപ..! ടിപ്പ് തുക കണ്ട് റസ്റ്ററൻറ് ജീവനക്കാരുടെ കണ്ണുതള്ളിപ്പോയി. സബ്വേയ്ക്ക് വലിയ ടിപ്പ് വാഗ്ദാനം ചെയ്തതിനു ശേഷമാണ് യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് അവർക്കു മനസിലായത്. വേറ കോണർ എന്ന വനിതയ്ക്കാണ്…