തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർതൃമാതാവിന്റെ മാനസിക പീഡനമെന്ന് പരാതി

തിരുവനന്തപുരം തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹനയുടെ ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. വണ്ടിത്തടം സ്വദേശി ഷഹന ഷാജി ജീവനൊടുക്കിയത്. സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം. ഭര്‍തൃ വീട്ടിലെ പ്രശ്നങ്ങലെ തുട‍ര്‍ന്ന് ഷഹാന…

Read More

മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. നിരവധി കേസുകളിൽ പ്രതിയാണ് റസീനയെന്നാണ് പൊലീസ് പറയുന്നത്. ഇവർ മുൻപും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിരുന്നു. നാട്ടുകാർക്ക് നേരെയും യുവതിയുടെ പരാക്രമമുണ്ടായി.  ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട്  തലശ്ശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.എന്നാൽ…

Read More

പ്രായത്തെ കാറ്റിൽ പറത്തി മിന്നി പെയ്ൻ; 90ാം വയസിൽ ബിരുദാനന്തര ബിരുദം

പഠിക്കാൻ പ്രായം ഒരു തടസമല്ലെന്ന് നമുക്ക് അറിയാം. തന്റെ ജീവിതത്തിലൂടെ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് മിന്നി പെയ്ൻ എന്ന 90 വയസുകാരി. 73-വർഷങ്ങൾക്കിപ്പുറം പഠനം നിർത്തിയടുത്തു നിന്ന് വീണ്ടുമാരം‌ഭിച്ച് ഇന്റർ ഡിസിപ്ലിനറി പഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ് മിന്നി പെയ്ൻ. നോർത്ത് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ തന്റെ സഹപാടികളോടൊപ്പം ചേർന്നുനിന്ന് അഭിമാനത്തോടെ മിന്നി പെയ്ൻ വിളിച്ചുപറയുന്നത് വിദ്യാഭ്യാസം നേടുന്നതിന് പ്രായം പരിധി ഒന്നുമില്ലെന്നാണ്. സൗത്ത് കരോലിനകാരിയായ ഇവർ തന്റെ കോഴ്സ് വർക്ക് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കൂടിയ വി​ദ്യാർഥിനി…

Read More

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു

കാറിൽ നിന്നിറങ്ങിയ യുവതി കാൽവഴുതി തോട്ടിൽ വീണു മരിച്ചു. നെടുങ്കണ്ടം സ്വദേശി ആശയാണു (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഇന്നലെ രാത്രി ഒൻപതോടെയാണു സംഭവം. തോട്ടിലേക്കു വീണ യുവതി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്.

Read More

വയോധികയെ മർദിച്ച സംഭവം; മരുമകൾ മഞ്ജുമോൾ റിമാൻഡിൽ

കൊല്ലത്ത് വയോധികയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ മരുമകൾ മഞ്ജുമോൾ തോമസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, കോടതി ഇത് പരിഗണിച്ചില്ല.  തേവലക്കരയിൽ വയോധികയെ അതിക്രൂരമായാണ് മരുമകൾ മഞ്ജു മർദ്ദിച്ചത്. ഇതിൻറെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ്…

Read More

ഓടുന്ന ട്രെയിനിൽ യുവതി ബലാത്സംഗത്തിന് ഇരയായി; പ്രതി പിടിയിൽ

ഓടുന്ന ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. മധ്യപ്രദേശിലെ സത്ന ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് 30 കാരിയെ ട്രെയിനിൽവെച്ച് പീഡിപ്പിച്ചത്. 40 കിലോമീറ്ററിനിടെ മൂന്നുതവണ യുവതിയെ ബലാത്സംഗം ചെയ്തതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കമലേഷ് കുശ്വാഹ (22) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഉത്തർപ്രദേശ് സ്വദേശിയാണ്. സത്‌ന ജില്ലയിലെ ഉഞ്ചറ റെയിൽവെ സ്റ്റേഷനിലേക്ക് പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. പക്കാരിയ…

Read More

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം നടന്നത്. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിക്കുകയും ഇതിനായി വിവാഹ സമയത്ത് നല്‍കിയ…

Read More

നവജാതശിശുവിന്റെ മരണം കൊലപാതകം; തിരുവല്ലയിൽ അമ്മ അറസ്റ്റിൽ

തിരുവല്ലയിൽ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി സ്വദേശിനി നീതു(20)വാണ് പോലീസ് പിടിയിലായത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചയാണ് യുവതി കൃത്യം നടത്തിയതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തിരുവല്ലയിലെ താമസസ്ഥലത്തുവെച്ച് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് കുഞ്ഞിനെ മടിയിൽ കിടത്തി മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം എത്തിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സുകാരിയായ നീതു ഗർഭിണിയാണെന്ന വിവരം…

Read More

വാക്കുതർക്കം; കാമുകന്റെ കണ്ണില്‍ സൂചികൾ കുത്തിയിറക്കി കാമുകി

വേറെ സ്ത്രീകളെ നോക്കിയതിന് കാമുകന്റെ കണ്ണിൽ സൂചികൾകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് 44 കാരി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സാന്ദ്ര ജിംനെസ് എന്ന യുവതിയാണ് കാമുകനെ ക്രൂരമായി മുറിവേൽപ്പിച്ചത്. നായ്ക്കൾക്കെടുക്കാൻ കൊണ്ടുവന്ന റാബിസ് ഷോട്ട്സ്, കാമുകന്റെ കണ്ണിൽ കുത്തിയിറക്കുകയായിരുന്നു യുവതിയെന്ന് പോലീസ് പറയുന്നു. കണ്ണിന് സാരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോ‌‍ർട്ട്. മിയാമി ഡേഡ് കൗണ്ടിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ എട്ടുവർ‌ഷമായി ഇരുവരും ഡേറ്റിം​ഗിലാണ്. ഇതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. താൻ കിടക്കുകയായിരുന്നുവെന്നും അപ്പോള്‍ ജിംനെസ്…

Read More

പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത. ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ലെന്നും താരം അഭിപ്രായപ്പെട്ടു. താരത്തിന്റെ വാക്കുകൾ  ഉപയോഗമില്ലാത്ത ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും വിശ്വസിക്കേണ്ട ആവശ്യമില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍. അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്….

Read More