പ്രണയത്തിൽനിന്ന് പിൻമാറി; 51കാരന്റെ ദേഹത്ത് കാമുകി ആസിഡൊഴിച്ചു

ഭാര്യ അറിഞ്ഞതിനാൽ പ്രണയ ബന്ധം പിരിഞ്ഞതിനു പിന്നാലെ 51കാരനായ കാമുകന്റെ ദേഹത്ത് ആസിഡ് ഒഴിച്ച നാൽപ്പതുകാരിയായ കാമുകി അറസ്റ്റിൽ. രണ്ടു കുട്ടികളുടെ അമ്മയും ജുഹാൻപുര സ്വദേശിനിയുമായ മെഹ്‌സാബിൻ ചുവാരയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് മുൻസിപ്പൽ ട്രാൻസ്‌പോർട്ട് സർവീസിൽ (എഎംടിഎസ്) ജീവനക്കാരനായ രാകേഷ് ബ്രഹംഭട്ടാണ് പരാതിക്കാരൻ. എട്ടു വർഷം നീണ്ട പ്രണയ ബന്ധത്തിൽനിന്ന് രാകേഷ് പിൻമാറിയതാണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് വെളിപ്പെടുത്തി. ബന്ധം പിരിയുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ ശനിയാഴ്ച രാത്രി വഴക്കിട്ടിരുന്നു. ഇതിനിടെയാണ് മെഹ്‌സാബിൻ രാകേഷിന്റെ ദേഹത്ത്…

Read More

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിൻ്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.  ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. യുവതിക്ക് രണ്ടു വയസുള്ള കുട്ടി…

Read More

റോഡില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. എറണാകുളം മുടിയ്ക്കല്‍ സ്വദേശി അജാസ് ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ചയാണ് ഇയാള്‍ റോഡില്‍ വച്ച്‌ യുവതിയോട് മോശമായി പെരുമാറിയത്. ബസ്സില്‍ വച്ച്‌ സ്ത്രീയെ ഉപദ്രവിച്ചതിന് ഇയാള്‍ക്കെതിരെ കൊച്ചി സിറ്റി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലും കേസുണ്ട്. അതേസമയം, ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്….

Read More

“കൗഗേൾ’ പൊസിഷനിൽ കാമുകന്‍റെ മടിയിലിരുന്ന് യുവതിയുടെ “ചുംബനയാത്ര’: വീഡിയോ കാണാം

കഴിഞ്ഞദിവസം രാജസ്ഥാനിലെ അജ്മീറിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുള്ള ദമ്പതികളുടെ ചുംബനദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റീജിയണൽ കോളജ് ക്രോസ്‌റോഡിൽനിന്ന് നഗരത്തിലെ നൗസർ താഴ്‌വരയിലേക്ക് യാത്ര ചെയ്ത ദമ്പതികളാണു റോഡിൽ പ്രണയകേളികളിൽ ഏർപ്പെട്ടത്. അടുത്തിടെ പൊതുസ്ഥലങ്ങളിലുള്ള കമിതാക്കളുടെ പ്രണയലീലകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ സോഷ്യൽ മീഡിയയിൽ താരമാകാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള പ്രണരംഗങ്ങളിൽ ഏർപ്പെടുന്നത്. തിരക്കേറിയ റോഡുകളിൽ ഇരുചക്രവാഹനങ്ങളിലെ “പ്രണയരംഗങ്ങൾ’ അടുത്തിടെ ട്രെൻഡ് ആയി മാറിയോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. This daring duo was spotted at Bandra Reclamation, turning…

Read More

24കാരിക്ക് നേരെ അമൃത എക്സ്പ്രസിൽ ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

24കാരിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ വച്ചാണ് സംഭവമുണ്ടായത്.  പ്രതിയായ കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയിൽവേ പൊലീസ് പിടികൂടി. ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന യുവതിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.

Read More

പെണ്‍വാണിഭം; തുര്‍കിഷ് വനിത ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച്‌ പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന തുര്‍കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശി ബിയൊയ്നിസ് സ്വാമി ഗൗഡ(40), നന്ദിനി ലേ ഔട്ട് സ്വദേശി ജെ. അക്ഷയ്(32), പരപ്പന അഗ്രഹാര സ്വദേശി ഗോവിന്ദരാജ്(34), ലഗ്ഗെരെ സ്വദേശി വൈശാഖ് വി. ചറ്റലൂര്‍ (22), മഹാലക്ഷ്മി ലേ ഔട്ട് സ്വദേശി കെ. പ്രകാശ്(32), ഒഡിഷ സ്വദേശികളായ മനോജ് ദാസ്(23), പ്രമോദ് കുമാര്‍(31), പീനിയ സ്വദേശി ജിതേന്ദ്ര സാഹു(43)എന്നിവരാണ് അറസ്റ്റിലായത്. തുര്‍ക്കിഷ്…

Read More

കൊന്നത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്; മകനെ കൊല്ലാൻ ഉദ്ദേശിച്ചില്ലെന്ന് മൊഴി

ഗോവയിലെ ഹോട്ടലിൽ നാലുവയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയത് തലയണകൊണ്ട് ശ്വാസംമുട്ടിച്ച്. തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചാണ് പ്രതി മകനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ എ.ഐ. സ്റ്റാർട്ടപ്പായ ‘മൈൻഡ്ഫുൾ എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യായ സുചന സേത്ത്(39) ആണ് നാലുവയസ്സുള്ള മകനെ ഹോട്ടൽമുറിയിൽവെച്ച് കൊലപ്പെടുത്തിയത്.  കുഞ്ഞിന്റെ മുഖവും നെഞ്ചും ചീർത്തനിലയിലായിരുന്നു. ശ്വാസംമുട്ടിച്ചത് കാരണമാണ് ഇതുസംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കുഞ്ഞിന്റെ മൂക്കിൽനിന്ന് ചോരയൊലിച്ചിരുന്നതായും മൃതദേഹം പരിശോധിച്ച ഡോക്ടർ വെളിപ്പെടുത്തി. അതിനിടെ, കുഞ്ഞിനെ…

Read More

നാല് വയസുള്ള കുട്ടിയെ കൊന്ന് ബാഗിലാക്കി കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഗോവയിൽ വച്ച് നാലു വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി കർണാടകയിലേക്ക് കടക്കുകയായിരുന്ന സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ. മൈൻഡ്ഫുൾ എഐ ലാബ് എന്ന സ്റ്റാർട്ടപ്പിന്റെ മേധാവി സുചന സേഥ് ആണ് അറസ്റ്റിലായത്.വടക്കൻ ഗോവയിലെ കാന്റോളിമിലെ അപ്പാർട്‌മെന്റിൽ വച്ചാണ് ഇവർ മകനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കിയത്. രണ്ടു ദിവസത്തെ താമസത്തിനിടെയാണ് ഇവര്‍ കൃത്യം നടത്തിയത്. ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ബംഗളൂരുവിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ ജീവനക്കാരോട് സൂചന ടാക്‌സി ആവശ്യപ്പെടുകയായിരുന്നു. ബംഗളൂരുവിലേക്ക് പോകാൻ വിമാനമാണ് കൂടുതൽ നല്ലത്, ടാക്‌സി…

Read More

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് വിലക്കി; ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി

ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നത് എതിർത്ത ഭർത്താവിനെ യുവതി കൊലപ്പെടുത്തി. ബീഹാറിലെ ബെഗുസാരായിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. മഹേശ്വർ കുമാർ (25) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ റാണി കുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസായ ഒരു മകനുമുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ അടുത്തിടെയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. റാണി കുമാരി ഇൻസ്റ്റഗ്രാമിൽ പതിവായി റീൽ വീഡിയോകൾ ചെയ്തിരുന്നു. ഇവർക്ക് 9,500ലധികം ഫോളോവേഴ്സ്…

Read More

ഫോൺ ചെയ്യുന്നതിനിടെ നിറുത്താതെ കരഞ്ഞു; രണ്ടുവയസുകാരനെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

ജാർഖണ്ഡിൽ ഫോൺചെയ്യുന്നതിനിടെ കരഞ്ഞ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ഗിരിദിഹ് ജില്ലയിലാണ് സംഭവം നടന്നത്. മാതാവ് അഫ്സാന ഖാത്തൂണിനെ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. അഫ്സാനയുടെ ഭർതൃപിതാവിന്റെ പരാതിയെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് നിസാമുദ്ദീനുമായി വഴക്കുണ്ടാക്കിയ അഫ്സാന രണ്ടുവയസുള്ള ഇളയ കുട്ടിയുമായി മുറിയിൽ കയറി വാതിലടച്ചു. തുടർന്ന് ഫാേണിൽ മറ്റാരോടോ സംസാരിക്കുന്നതിനിടെ കുഞ്ഞ് നിറുത്താതെ കരഞ്ഞു. ഇതോടെ പ്രകോപിതയായി കുഞ്ഞിന്റെ കഴുത്തുഞെരിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുഞ്ഞ് അല്പസമയത്തിനകം മരിക്കുകയും ചെയ്തു. എന്നാൽ മകൻ…

Read More