യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയ സംഭവം; സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് പരാതി, പോസ്റ്റുമോർട്ടം ഇന്ന്

കോഴിക്കോട് പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന്. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ തോട്ടിൽ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ അർദ്ധ നഗ്‌നയായാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്….

Read More

കടം വാങ്ങിയ പണം തിരിച്ചുചോദിച്ചു; യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് പിടിയിൽ

കോട്ടയത്ത് കടം വാങ്ങിയ തുക തിരികെ ചോദിച്ചതിന് യുവതിയെ മർദ്ദിച്ച യുവാവ് പിടിയിൽ. ചെമ്പ് സ്വദേശിയായ ഷിനു മോൻ എന്നയാളാണ് പിടിയിലായിരിക്കുന്നത്. ആമ്പല്ലൂർ സ്വദേശിയായ യുവതിയെയാണ് ഷിനുമോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പിന്നാലെ യുവതിയും ഷിനു മോനും തമ്മിൽ വാക്കേറ്റം നടന്നു. ഇതാണ് മർദ്ദനത്തിൽ കലാശിച്ചത്. പണം കിട്ടാനായി ഷിനുമോൻറെ വീട്ടിലെത്തുകയായിരുന്നു യുവതി. ശേഷമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതും അത് മർദ്ദനത്തിലെത്തിയതും. സംഭവത്തെ തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതനുസരിച്ച് തലയോലപ്പറമ്പ്…

Read More

അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

സ്ത്രീ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും ഹൈക്കോടതി. അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതി ഗർഭഛിദ്രം നടത്താൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീയുടെ ശരീരത്തിൽ എന്താണ് വേണ്ടത് എന്ന് ‍തീരുമാനിക്കുന്നത് അവരവർ തന്നെയാണ്, ധാർമികമോ സദാചാരപരമോ ആയ കാര്യങ്ങളടക്കം മറ്റുള്ളവർക്ക് ഇതിൽ പങ്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിനു കീഴിൽ ബോർഡ് രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2018ൽ…

Read More

ഓൺലൈനിൽ പരിചയപ്പെട്ടു; അടുത്തബന്ധം മുതലെടുത്ത് വീട്ടമ്മയിൽനിന്നു യുവാവ് തട്ടിയെടുത്തത് ലക്ഷങ്ങൾ

ഓൺലൈൻ പ്രണയക്കെണിയിലൂടെ ബംഗളൂരു സ്വദേശിനിക്കു നഷ്ടമായത് ലക്ഷങ്ങൾ. യുവതിക്കു താനുമായുള്ള ബന്ധത്തെക്കുറിച്ചു ഭർത്താവിനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഏഴു ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കിയത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ യുവതി ജനുവരിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇയാളുമായി പരിചയത്തിലാകുന്നത്. ക്രമേണ സൗഹൃദം വളർന്നു. പരസ്പരം ഇവർ മെസേജ് ചെയ്യാനും വീഡിയോ കോൾ ഉൾപ്പെടെ വിളിക്കാനും തുടങ്ങി. ഭർത്താവില്ലാത്ത സമയത്ത് ഇയാൾ വീട്ടിലേക്കു വരാനും തുടങ്ങി. ഈ അടുപ്പം മുതലെടുത്ത് അയാൾ യുവതിയിൽനിന്നു പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു. ഏഴു ലക്ഷത്തിലേറെ…

Read More

ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ ചെല്ലി കലഹം: അയല്‍ക്കാരന്‍റെ ചെവി കടിച്ചുമുറിച്ച് യുവതി

ഗേറ്റ് അടയ്ക്കാന്‍ മറന്നതിനെ തുടര്‍ന്നുണ്ടായ കലഹത്തിനൊടുവില്‍ അയല്‍വാസിയുടെ ചെവി കടിച്ചുമുറിച്ച് യുവതി. കടിച്ചെടുത്ത ചെവിക്കഷണത്തിന്റെ ഒരു ഭാഗം യുവതി വിഴുങ്ങുകയും ചെയ്തു. കടിച്ചെടുത്ത ചെവി തുപ്പാനാവശ്യപ്പെട്ടപ്പോഴായിരുന്നു യുവതി വായിലുള്ള ഒരു കഷണം വിഴുങ്ങിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. റിക്ഷാതൊഴിലാളിയായ രാംവീര്‍ ബാഘേലിനാണ് ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നത്. രാംവീറും ആക്രമണം നടത്തിയ രാഖി എന്ന യുവതിയും ന്യൂ ആഗ്രയില്‍ ഒരേസ്ഥലത്ത് അടുത്തടുത്ത വീടുകളില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രാഖി വാടകക്കാരുമായി കലഹിക്കുന്നത് പതിവാണെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ രാംവീര്‍ പറയുന്നു. മാര്‍ച്ച്…

Read More

കൊച്ചിയിൽ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ

കൊച്ചിയിൽ എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പെോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തിരിക്കുന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 

Read More

വിവാഹവാർഷികത്തിന് സമ്മാനം വാങ്ങി നൽകിയില്ല; ഭർത്താവിനെ യുവതി കറികത്തി ഉപയോ​ഗിച്ച് കുത്തി

വിവാഹ വാർഷികത്തിന് സമ്മാനം നൽകാത്തതിന് ഭാര്യ ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ചു. ബംഗളൂരു വെള്ളംതൂർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഭാര്യക്കെതിരെ വധ ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഭാര്യ തന്നെ കറിക്കത്തി കൊണ്ട് കുത്തി എന്നാണ് ഭർത്താവ് നൽകിയ മൊഴി. താൻ സമയോജിത ഇടപെടൽ നടത്തിയത് കൊണ്ട് അധികം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിയത്. ഭാര്യ അടുത്തിടെയായി ചില അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. ഭാര്യയെ കൗൺസിലിങ്ങിന് വിധേയമാക്കണം എന്ന് കരുതിയിരുന്നതായും ഭർത്താവ് പറയുന്നുണ്ട്. ആദ്യമായാണ്…

Read More

വിവാഹം നിശ്ചയിച്ച യുവതി വീട്ടില്‍ മരിച്ച നിലയില്‍; മുൻ കാമുകന്റെ ഉപദ്രവം കാരണമാണ് ജീവനൊടുക്കിയതെന്ന് കുടുംബം

ബെംഗളൂരു അര്‍ബന്‍ ജില്ലയിലെ ഗൊട്ടിഗേരെ സ്വദേശിനി യുവതിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രകല(19)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അതേസമയം, മുന്‍കാമുകനായ അരുണിന്റെ ഉപദ്രവം കാരണമാണ് ചന്ദ്രകല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ പരാതി. അടുത്തിടെ മറ്റൊരാളുമായി ചന്ദ്രകലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുപിന്നാലെ മുന്‍കാമുകന്‍ യുവതിയെ ഭീഷണിപ്പെടുത്തിയെന്നും നിരന്തരം ശല്യംചെയ്‌തെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അരുണും ചന്ദ്രകലയും നേരത്തെ അടുപ്പത്തിലായിരുന്നു. സഹോദരിയുടെ വിവാഹത്തിന് ശേഷം ചന്ദ്രകലയെ വിവാഹം കഴിക്കാമെന്നായിരുന്നു അരുണിന്റെ വാഗ്ദാനം. എന്നാല്‍, സഹോദരിയുടെ വിവാഹം…

Read More

ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന് കുറിപ്പ്; ഭർത്താവിനെതിരെ ഭാര്യ ഹൈക്കോടതിയിൽ

നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം. വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന…

Read More

തിരുവനന്തപുരത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് റിമാന്റിൽ

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തിൽ, ഭർത്താവ് നയാസ് റിമാന്റിൽ. നയാസിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കൂടുതൽ പേരെ പ്രതിചേർക്കേണ്ടത് ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കാര്യങ്ങളും, അക്യുപങ്ചർ ചികിത്സ നൽകിയതുമൊക്കെ അന്വേഷണ പരിധിയിലുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരണപ്പെട്ടത്. ഇരുവർക്കും നയാസ് ചികിത്സ…

Read More