ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം ചെയ്ത് നൽകി; തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമലയെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ നൽകി സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു….

Read More

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം ചെയ്ത് നൽകി; തമിഴ്നാട് സ്വദേശിയായ യുവതി അറസ്റ്റിൽ

ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത നൈജീരിയൻ സ്വദേശികൾക്ക് പണം തട്ടാൻ സഹായം നൽകിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട് കല്ലാക്കുറിച്ചി ജില്ലയിലെ ശങ്കരപുരത്തു താമസിക്കുന്ന വിമലയെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം അപഹരിച്ച നൈജീരിയൻ സ്വദേശികൾക്ക് ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ നൽകി സഹായിച്ചതിനാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 2022ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 70 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു….

Read More

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട ; കൊക്കെയിനുമായി യുവതി അറസ്റ്റിൽ

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ നിന്നാണ് യുവതി മുംബൈയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഷൂസ്, മോയ്‌സ്‌ചറൈസർ ബോട്ടിൽ, ഷാംപൂ ബോട്ടിൽ തുടങ്ങിയവയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ശാസ്ത്രീയ പരിശോധനയിൽ ഇത് കൊക്കെയ്ൻ ആണെന്ന് കണ്ടെത്തി. വിപണിയിൽ 19.79…

Read More

മധ്യപ്രദേശിൽ സഞ്ചരിക്കുന്ന ട്രയിനിൽ പിറന്ന കുഞ്ഞിന് ട്രയിനിൻറെ പേര്

സഞ്ചരിക്കുന്ന ട്രയിനിൽ കുഞ്ഞിനു ജന്മം നൽകി ഇരുപത്തിനാലുകാരി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. തുടർന്ന് ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രയ്‌നിൻറെ പേരുതന്നെ നൽകി, ‘കാമയാനി’. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ ഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അതേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു….

Read More

നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; സംഭവം കൊച്ചിയിൽ

എറണാകുളം കളമശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ യുവതി ജോലിക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

വിവാഹസമയത്ത് വരൻ എത്തിയില്ല; ആനുകൂല്യം ലഭിക്കാൻ സഹോദരനെ ‘വിവാഹംകഴിച്ച്’ യുവതി

വിവാഹസമയത്ത് വരൻ എത്താത്തതിനാൽ മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ സഹോദരനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങൾ സംസ്ഥാനത്ത് പതിവാണ്. മാർച്ച് അഞ്ചിന് ലഖിംപുരിൽ നടന്ന സമൂഹവിവാഹച്ചടങ്ങിലാണ് തട്ടിപ്പ് നടന്നത്. വരൻ രമേശ് യാദവ് സമയത്തിനെത്താത്തതിനെ തുടർന്ന് വധു പ്രീതി യാദവിനെ ചില ഇടനിലക്കാരാണ് സഹോദരൻ കൃഷ്ണയെ വിവാഹം ചെയ്യാൻ നിർബന്ധിച്ചത്. 51,000 രൂപയുടെ ധനസഹായത്തിനായി ഇരുവരും സമൂഹ വിവാഹച്ചടങ്ങിൽ രജിസ്ടർ ചെയ്യാനെത്തുകയായിരുന്നു. സംഭവം…

Read More

മകൾ ജീവനൊടുക്കി; കുടുംബം ഭർതൃ വീടിന് തീവെച്ചു: മാതാപിതാക്കൾ മരിച്ചു

മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ച് ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയെയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്ത അറിഞ്ഞ് അവളുടെ കുടുംബം ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ…

Read More

നഗ്‌ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണി; പണം തട്ടിയ 28കാരിയെ ജയ്പുരിലെത്തി പിടിച്ച് കേരളാ പൊലീസ്

നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ. വയനാട് സൈബർ പൊലീസ് ജയ്പുരിൽ ചെന്നാണ് പ്രതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) യെയാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്. കേരളാ പൊലീസ് രാജസ്ഥാൻ വരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചു നൽകി. 2023 ജൂലൈയിലാണ് യുവാവിനെ…

Read More

വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

എറണാകുളം നെട്ടൂരിൽ വീടിന് തീപിടിച്ച് 60കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. നെട്ടൂർ സ്വദേശിയായ മോളി ആന്റണിക്കാണ് പൊള്ളലേറ്റത്. ഇവരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം തീപിടിത്തത്തിന്റഎ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്. മോളി ആന്റണിക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Read More

ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; മുറിയിൽനിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു

ബംഗാൾ സ്വദേശിയായ യുവതി ഫ്ലാറ്റിൽ മരിച്ച നിലയിൽ. യുവതിയുടെ മൃതദേഹം നഗ്നമായി അഴുകിയ നിലയിൽലാണ് കണ്ടെത്തിയത്.  ചന്ദാപുരയിലെ ഫ്ലാറ്റിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കിടന്നിരുന്ന മുറിയിൽനിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽനിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റിൽ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ…

Read More