
അമേരിക്കയിൽ വച്ച് ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ നിലഗുരുതരമായി തുടരുന്നു; പ്രതി അമൽ റെജി അറസ്റ്റിൽ
അമേരിക്കയില്‍ വച്ച് ഭർത്താവിന്റെ വെടിയേറ്റ ഗര്‍ഭിണിയായ മലയാളി യുവതിയുടെ നില ഗുരുതരം. കോട്ടയം ഉഴവൂർ സ്വദേശിയായ മീരയ്ക്ക് നേരെയാണ് ഭര്‍ത്താവ് അമല്‍ റെജി വെടിവെച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 32 കാരിയായ മീര ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനോടകം നടത്തിയിട്ടുണ്ട്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. ചിക്കാഗോയ്ക്ക് സമീപമുള്ള പള്ളിയുടെ…