
ഡൽഹിയിൽ ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു
ഡൽഹിയിൽ 86കാരിയായ ഭർതൃമാതാവിനെ യുവതി ഫ്രൈ പാൻ കൊണ്ട് അടിച്ചുകൊന്നു. തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്ത് ചൊവ്വാഴ്ചയാണ് സംഭവം. സന്ധിവാതം ബാധിച്ച ഭർതൃമാതാവിനെ പരിചരിക്കേണ്ടി വന്നതിനാൽ പ്രതി നിരാശയിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയമുണ്ട്. സുർജിത് സോം (51), ഭാര്യ ശർമിഷ്ട സോം (48), അവരുടെ 16 വയസ്സുള്ള മകൾ എന്നിവർ 2014 മുതൽ നെബ് സരായ് സ്വസ്തിക് റസിഡൻസിയിലാണ് താമസിക്കുന്നത്. ഇവരുടെ തൊട്ടു മുന്നിലുള്ള ഫ്‌ലാറ്റിലാണ് സുർജിതിൻറെ മാതാവ് ഹാസി സോം താമസിക്കുന്നത്. കൊൽക്കൊത്ത…