
പിന്നിലൂടെ വന്ന് വനിതാ ഡോക്ടറുടെ കഴുത്ത് ഞെരിച്ചു; അക്രമി അറസ്റ്റിൽ
അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെയെത്തി കഴുത്ത് ഞെരുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ആപ്പൂർ സ്വദേശി സുനിലിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ദേശീയപാതയോരത്ത് കലവൂർ കൃപാസനത്തിന് സമീപം വാടകവീട്ടിലായിരുന്നു ആക്രമണം. ആലപ്പുഴ ജില്ലാ ജനറൽ ആശുപ്രതിയിലെ ഡോക്ടറായ ഇവർ രാവിലെ പാചകം ചെയ്യുന്നതിനിടെയാണ് അക്രമി മതിൽചാടി അകത്തു കയറിയത്. അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഇയാൾ അടുക്കളയിൽ…