
മർദിച്ച് അവശയാക്കി ചിത്രങ്ങൾ പകർത്തി, മുൻ ഭാര്യയുടെ നഗ്‌നചിത്രം അയച്ചത് പ്രദേശവാസിയായ ക്രിമിനലിന്; ശ്രീജയുടെ മരണത്തിൽ ശ്രീജിത്ത് റിമാൻഡിൽ
വട്ടിയൂർക്കാവിൽ വീട്ടമ്മയുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്‌നിചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തത് നിരവധി ക്രിമിനൽ കേസുകളിൽ പ്രദേശവാസിയുടെ മൊബൈൽ ഫോണിലേക്കാണ്. ഇതിൽ മനംനൊന്താണ് വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ചീനിക്കോണം ശ്രീജിതാ ഭവനിൽ ശ്രീജ (46) ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുൻ ഭർത്താവ് പെരുങ്കടവിള തത്തമല സ്വദേശി ശ്രീജിത്തിനെ (47) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ…