
‘പ്രിയങ്കയ്ക്ക് എതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കും’: കെ.സുരേന്ദ്രന്‍
വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈസിവാക്കോവര്‍ പ്രതീക്ഷിക്കേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പറഞ്ഞു.പ്രിയങ്ക ഗാന്ധിക്കെതിരെ മെച്ചപ്പെട്ട ആള് തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലോകത്തിന് മുമ്പിൽ രാജ്യത്തെ അവഹേളിക്കാനാണ് രാഹുലിന്‍റെ ശ്രമമെന്നും ബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പും വിദേശ രാജ്യങ്ങളിൽ പോയി രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുൽ നടത്തിയത്. ഇവിഎം തട്ടിപ്പാണെന്നും ഇന്ത്യയിൽ മതേതരത്വം അപകടത്തിലാണെന്നും ന്യൂനപക്ഷങ്ങൾ രണ്ടാംകിട പൗരൻമാരായി മാറിയെന്നും…