
ലോകം ജിജ്ഞാസയുടെ മുൾമുനയിൽ; വിമാനജീവനക്കാരി പകർത്തിയ വീഡിയോ അന്യഗ്രഹജീവികളുടെ പേടകമോ
‘പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്…’ ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്‌ളൈറ്റ് അറ്റൻഡൻറ് ഡെനിസ തനാസെയുടെ വാക്കുകൾ കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി. പലരും പറക്കുന്ന അജ്ഞാതവസ്തുക്കളെ കണ്ടതായി വിവരിക്കുന്നുണ്ടെങ്കിലും താൻ വിമാനത്തിൽവച്ചു ചിത്രീകരിച്ച വീഡിയോ സഹിതമാണ് കൗതുകവും ഭയവും നിറഞ്ഞ അനുഭവം തനാസെ ലോകത്തോടു പങ്കുവച്ചത്. ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്ന് സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹബഹിരാകാശ പേടകത്തിൻറേതായി (അൺ ഐഡൻറിഫൈഡ് ഫ്‌ളൈയിംഗ് ഒബ്ജക്ടസ്-യുഎഫ്ഒ, പറക്കുന്ന അജ്ഞാതവസ്തു) സംശയിക്കുന്ന…