അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് അക്‌സല്‍ വിറ്റ്‌സെല്‍

ബെല്‍ജിത്തിന്റെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തിലെ താരങ്ങളിലൊരാളായ വിറ്റ്‌സെല്‍ 15 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. 34 കാരനായ വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി 130 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 12 ഗോളുകളും നേടി. ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരുമെന്ന് താരം അറിയിച്ചു. സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനുവേണ്ടിയാണ് വിറ്റ്‌സെല്‍ കളിക്കുന്നത്. ‘ഏറെ ആലോചിച്ചശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു. 15 വര്‍ഷം രാജ്യത്തിനുവേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്….

Read More