വൈദ്യുതി ഇല്ലാത്ത ഇന്ത്യയിലെ ഒരു കൊട്ടാരത്തിൽ രാജീവ് ഗാന്ധി, ബിൽ ക്ലിന്റൺ തുടങ്ങിയ പ്രമുഖർ താമസിച്ചിട്ടുണ്ട്
രാജസ്ഥാനിലെ രൺഥഭോർ ദേശീയോദ്യാനത്തിലുള്ള കൊട്ടാരം ലോകപ്രശസ്തമാണ്. രൺഥംഭോറിന്റെ ഹൃദയം എന്നു വിളിക്കപ്പെടുന്ന “ജോഗി മഹൽ’ ആണ് സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം. നാഷണൽ പാർക്കിന്റെ സോൺ മൂന്നിൽ ജോഗി മഹൽ തടാകക്കരയിലാണ് ജോഗി മഹൽ സ്ഥിതിചെയ്യുന്നത്. 700 വർഷത്തോളം പഴക്കമുള്ള, ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് ജോഗി മഹൽ. രൺഥംഭോറിലെ ഭരണാധികാരി റാവു ഹമ്മിർ തന്റെ ഗുരുവിനു വേണ്ടി പണികഴിപ്പിച്ചതാണ് ഇത്. ഈ ഇരുനില കെട്ടിടത്തിൽ എട്ടിലേറെ മുറികളുണ്ട്. നാഥ് വിഭാഗത്തിലെ ആളുകളെ ജോഗി എന്നും വിളിക്കും, അങ്ങനെയാണ് ഈ സ്ഥലത്തിനു…