9മാസത്തിനുള്ളിൽ ബൈറ്റ് ഡാൻസ് ടിക് ടോക്കിനെ വിൽക്കണം; ഇല്ലെങ്കിൽ നിരോധനമെന്ന് അമേരിക്ക

അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. ടിക് ടോക് നിരോധന ബില്ലിന് പുറമെ ടിക് ടോക്കിനെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ് ഡാൻസ് വേർപെടുത്തിയില്ലെങ്കിൽ, അമേരിക്കയിൽ  ടിക് ടോക്കിനെ നിരോധിക്കാനുള്ള പ്രമേയവും സഭ അംഗീകരിച്ചു. ഒമ്പത് മാസത്തിനുള്ളിൽ…

Read More

കേന്ദ്രത്തിനെതിരെ സമരപ്രഖ്യാപനവുമായി മമത

കേന്ദ്രത്തിനെതിരെ സമരത്തിന് പശ്ചിമബംഗാള്‍ സർക്കാർ.  ബംഗാളിനുള്ള  കേന്ദ്ര ഫണ്ടിലെ കുടിശ്ശിക ഉടൻ തന്നില്ലെങ്കില്‍ കടുത്ത സമരം തുടങ്ങുമെന്നാണ് മുന്നറിയിപ്പ്.  7 ദിവസത്തിനുള്ളില്‍ കുടിശ്ശിക നല്‍കണമെന്നാണ് മമതയുടെ അന്ത്യശാസനം.  18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാന സ‍‍ർക്കാരിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ഡൽഹിയില്‍ എത്തി മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. കേന്ദ്ര അവഗണന…

Read More

‘എല്ലാം മാധ്യമ സൃഷ്ടി; മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിന് ബിജെപിക്കുള്ളില്‍ പ്രശ്നമില്ല’: അനില്‍ ആൻ്റണി

മിസോറാമില്‍ ബിജെപിക്ക് നേട്ടമെന്ന് ബിജെപി നേതാവ് അനില്‍ ആൻ്റണി. രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞെന്ന് അനില്‍ ആൻ്റണി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം വന്നത്.  അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി….

Read More