കോൺഗ്രസ് എം.പി അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് കാരണം പറഞ്ഞ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച നടക്കുമ്പോൾ അധീർരഞ്ജൻ ചൗധരി നടത്തിയ ഭാഷാ പ്രയോ​ഗങ്ങൾ അതിരുകടന്നു എന്നും സഭയുടെ മര്യാദകൾ ലം​ഘിച്ചു എന്നും ചൂണ്ടികാട്ടി ആയിരുന്നു അദ്ദേ​ഹത്തിന് എതിരെ പ്രഹ്ലാദ് ജോഷി പ്രമേയം അവതരിപ്പിച്ചത്. അധീർരഞ്ജൻ ചൗധരി നിരന്തരം സഭാ നടപടികൾ തടസപ്പെടുത്തിയെന്നും അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചെന്നും പ്രഹ്ലാദ്…

Read More

അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ചു

ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. പഴ്സനൽ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.  എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രാഹുൽ തുഗ്ലക് ലെയ്‌നിലെ ഒൗദ്യോഗിക വസതിയൊഴിഞ്ഞിരുന്നു. വസതിയൊഴിയാൻ ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭവന സമിതി നിർദേശം നൽകിയതിനു പിന്നാലെയാണ് ഒഴിഞ്ഞത്. വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയെ, 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന്…

Read More

വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിൻവലിച്ചു; ബാഡ്ജിലെ കാര്യങ്ങൾ വസ്തുത വിരുദ്ധമെന്ന് മന്ത്രി ആന്റണി രാജു

ശമ്പളം കിട്ടാത്തതിന് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരുടെ സ്ഥലമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. അഖിലയെ വൈക്കത്ത് നിന്നും പാലായിലേക്കായിരുന്നു സ്ഥലം മാറ്റിയത്. അതേസമയം, അഖില ധരിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.  അഖിലക്കെതിരെ കെഎസ്ആര്‍ടിസി എടുത്ത നടപടി സർക്കാർ അറിഞ്ഞിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ആന്റണി രാജു നേരത്തെ…

Read More

ഇന്ധന സെസ് പിൻവലിക്കണം;പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം 2ാംദിവസം

ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് 4 പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തുന്ന സത്യഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്. ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നും പ്രശ്നം സഭയിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. സെസിനെതിരെ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. യുവമോർച്ചയുടെ നിയമസഭാ മാർച്ചും ഇന്നാണ്  

Read More