ലോക്സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകും. ഏറ്റവും കൂടുതല്‍ സ്ഥാനാർത്ഥികള്‍ കോട്ടയത്തും കുറവ് സ്ഥാനാർത്ഥികള്‍ ആലത്തൂരിലുമാണ് നിലവില്‍ ഉള്ളത്. കോട്ടയത്ത് നിലവില്‍ 14 പേരും ആലത്തൂരില്‍ അഞ്ച് പേരുമാണ് മത്സര രംഗത്തുള്ളത്.

Read More

‘സമരത്തിൽനിന്ന് പിന്മാറിയിട്ടില്ല’; റിപ്പോർട്ടുകള്‍ തള്ളി സാക്ഷി മാലിക്

ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സാക്ഷി മാലിക്. താന്‍ സമരത്തില്‍നിന്ന് പിന്‍മാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്ന് സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ സാക്ഷി മാലിക് സമരത്തില്‍നിന്ന് പിന്‍മാറി തിരികെ ജോലിയില്‍ പ്രവേശിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. തിരികെ ജോലിയില്‍ പ്രവേശിച്ച കാര്യം സാക്ഷി മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്….

Read More