മുകേഷ് അടക്കം നടൻമാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നെന്ന് നടി; സർക്കാർ പിന്തുണച്ചില്ല

മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത്…

Read More

നിയന്ത്രണ രേഖയിൽ സേനാ പിന്മാറ്റത്തിന് ധാരണ; സുപ്രധാന തീരുമാനവുമായി ഇന്ത്യയും ചൈനയും

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ…

Read More

ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിൻവലിക്കണം; എന്റെ സ്ഥാനാർത്ഥിയെ പിന്തുണക്കണം: ഉപാധിവെച്ച് അൻവർ

തന്നെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന ആവശ്യമാണ് യുഡിഎഫിന് മുന്നിൽ വെക്കുന്നത്. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു. പിണറായിസം…

Read More

‘ഉപാധികൾ അംഗീകരിക്കാതെ സ്ഥാനാർഥിയെ പിൻവലിക്കില്ല, യുഡിഎഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്’; പിവി അൻവർ

ഉപാധികൾ അംഗീകരിക്കാതെ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ പിന്തുണ നൽകുന്ന സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് പി.വി അൻവർ എം.എൽ.എ. യു.ഡി.എഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. മണ്ഡലത്തിൽ ബി.ജെ.പി ജയിക്കാനുള്ള സാധ്യത തടയാൻ സ്ഥാനാർഥിയെ പിൻവലിച്ച് യു.ഡി.എഫിന് പിന്തുണ നൽകാം. പകരം ചേലക്കരയിൽ ഡി.എം.കെ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി യു.ഡി.എഫ് നേതൃത്വം പലരീതിയിലും ബന്ധപ്പെടുന്നുണ്ട്. കേരളത്തിൽ ബി.ജെ.പി ജയിച്ചുകയറാൻ സാധ്യതയുള്ള ഒരു സീറ്റെന്ന നിലയിൽ പാലക്കാട്ട് ഡി.എം.കെ യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കാം….

Read More

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറി ബസ് ഉടമകൾ

അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാ​ഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. നവംബർ ഒന്നു…

Read More

കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് ഇന്ന് മുതൽ പണം പിൻവലിക്കാം; അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ആദ്യഘട്ടം മടക്കി നൽകുക

കരുവന്നൂർ സഹകരണ ബാങ്കിൽ ഇന്ന് മുതൽ നിക്ഷേപങ്ങൾ മടക്കി നൽകും. അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് ആദ്യഘട്ടത്തിൽ മടക്കി നൽകുക. നവംബർ 11 മുതൽ 50000 രൂപയ്ക്ക് താഴെയുള്ള സ്ഥിരനിക്ഷേപങ്ങളും മടക്കി നൽകും. വായ്പത്തുക തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആധാരങ്ങൾ പിടിച്ചെടുത്തത് തിരിച്ചടിയായെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി. കരുവന്നൂരിലെ നിക്ഷേപകർക്ക് ഒടുവിൽ നീതി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കെ നാളെ മുതൽ നിക്ഷേപം മടക്കി നൽകാൻ ബാങ്ക്…

Read More

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഐജിഎൻടിയു ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി

മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്‌സിറ്റി(ഐജിഎൻടിയു)യുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചെന്നും മന്ത്രി അറിയിച്ചു.  സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് അമർഖണ്ഡയിലെ ഐജിഎൻടിയു സർവകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിലെ വിവിധ യുജി,പിജി കോഴ്‌സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ…

Read More

പോപ്പുലർ ഫ്രണ്ടിന് പരിശീലനം; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ പരിശീലനം നൽകാൻ അനുമതികൊടുത്തതിന് സസ്പെൻഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജിയണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. തസ്തികയിൽ പാലക്കാട് റീജണൽ ഫയർ ഓഫീസിലാണ് നിയമനം. പാലക്കാട് റീജണൽ ഫയർ ഓഫീസറായിരുന്ന ജെ.എസ്. സുജിത് കുമാറിനെ എറണാകുളത്തേക്കും എറണാകുളം റീജണൽ ഫയർ ഓഫീസർ വി. സിദ്ധകുമാറിനെ സിവിൽ ഡിഫൻസ് റീജണൽ ഫയർ ഓഫീസറായി ആസ്ഥാന കാര്യാലയത്തിലേക്കും മാറ്റിയിട്ടുണ്ട്. ഇതേ സംഭവത്തിൽ സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ…

Read More