അച്ഛനെ കുറിച്ച് വികാരഭരിതയായി നടി മാലാ പാര്‍വ്വതി

പഴയ ഓര്‍മകള്‍ പങ്കുവച്ച്, ബാല്യകാല ചിത്രങ്ങള്‍ പങ്കുവച്ച് പല സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടി മാലാ പാര്‍വ്വതി ബാല്യത്തെ കുറിച്ചുള്ള ഓര്‍മകളല്ല, അച്ഛന്‍ എന്ന വികാരത്തെ കുറിച്ചാണ് പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് സംസാരിക്കുന്നത്. ജനുവരി 5, ഇന്ന് മാല പാര്‍വ്വതിയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 2022 ജനുവരി 22 നായിരുന്നു ആ വിയോഗം. അച്ഛനെ കുറിച്ച് വളരെ ഇമോഷണലായി എഴുതിയ കുറിപ്പിനൊപ്പം, അച്ഛന്റെ മടിയിലിരുന്ന് എടുത്ത ഒരു പഴയ ബ്ലാക്ക് ആന്റ്…

Read More

എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും; ഗുണ്ടകളാണ്, അവരോട് സന്ധിയില്ല: ഗവര്‍ണര്‍

കാറിനടുത്ത് പ്രതിഷേധക്കാർ എത്തിയാൽ കാറ് നിർത്തും, പുറത്തിറങ്ങുമെന്ന് ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്ഐക്കാരെ ഗവർണർ വീണ്ടും ഗുണ്ടകളെന്ന് വിളിച്ചു. എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. വരുന്നവർ ഗുണ്ടകളാണ്. അവരോട് സന്ധിയില്ല. പൊലീസ് സുരക്ഷയെ കുറിച്ച് ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.  എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ  ഗവർണ്ണ‌‍ർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെത്തും. ഗവർണ്ണ‌‍ർ രണ്ട് ദിവസം  താമസിക്കുന്നത് കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. വഴിയിലും  വേദികളിലും തന്നെ കനത്ത പോലിസ് ബന്തവസ്സുണ്ട്. 150 ലേറെ പോലിസുകാരെ ഗവർണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്….

Read More

ബ്ലൂടൂത്തും ഓണാക്കി കറങ്ങി നടന്നാല്‍ കിട്ടുക ചെറിയ പണിയല്ല; മുന്നറിയിപ്പ്

ബ്ലൂടൂത്തും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമാണ് ഗവേഷകര്‍ നല്കുന്നത്. യുറേകോം സുരക്ഷാ ഗവേഷകര്‍ കഴിഞ്ഞ ദിവസം ബ്ലൂടൂത്തിലും പുതിയ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉപകരണങ്ങളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ ഹാക്കര്‍മാരെ ഈ പിഴവ് സഹായിക്കും. ‘BLUFFS’ എന്ന് പേരിട്ടിരിക്കുന്ന ആറ് പുതിയ ആക്രമണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്ലൂടൂത്ത് ഉപയോഗിച്ച്‌ ഡാറ്റ അയക്കുമ്ബോള്‍ ഫയലുകളുടെ കണ്ടന്റ് ഡീക്രിപ്റ്റ് ചെയ്യാൻ, ബ്ലൂടൂത്ത് ആര്‍ക്കിടെക്ചറിലെ കണ്ടെത്താത്ത ലൂപ്പ്ഹോള്‍സ് ഉപയോഗപ്പെടുത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഈ പിഴവുകള്‍ ആര്‍കിടെക്ചര്‍ തലത്തില്‍ തന്നെ ബ്ലൂടൂത്തിനെ ബാധിക്കുമെന്നാണ് സൈബര്‍…

Read More

രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ളത് ഗാന്ധി കുടുംബത്തിന്’: അശോക് ഗഹ്‌ലോത്

കോണ്‍ഗ്രസിന് നേതൃത്വം നല്‍കുകമാത്രം ചെയ്യുന്ന ഗാന്ധി കുടുംബത്തെ ബിജെപി ലക്ഷ്യംവെക്കുന്നത് എന്തിനാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ള കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി ഒരു പ്രധാന പദവിയും ആ കുടുംബത്തിലുള്ളവര്‍ വഹിക്കുന്നില്ല. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ എന്താണ് അവരെ വേദനിപ്പിക്കുന്നത്? എന്തിനാണ് അവരിത് ശ്രദ്ധിക്കുന്നത്? എന്തിനാണ് അവരെ ലക്ഷ്യം വെക്കുന്നത്?…

Read More

പുത്തന്‍ ഫീച്ചറുമായി ജി മെയില്‍

ജിമെയില്‍ അക്കൗണ്ടില്‍ കുമിഞ്ഞുകൂടുന്ന മെയിലുകള്‍ ഡിലീറ്റ് ചെയ്യക എന്നത് ഒരു പണി തന്നെയാണ്. ഡിലീറ്റ് ചെയ്യാതെ മാറ്റിവച്ചുകൊണ്ടിരുന്നാല്‍ നമ്മുടെ സ്‌പെയ്‌സ് തിന്നുതീര്‍ക്കുകയും ചെയ്യും. ഈ പ്രശനത്തിന് പരിഹാരം വരുന്നു. ഒറ്റയടിക്ക് 50 മെയിലുകള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഉടന്‍ വരുമെന്ന്  അറിയിച്ചിരിക്കുകയാണ് ജി മെയില്‍. ഡെസ്‌ക് ടോപ്പ് വെര്‍ഷനില്‍ ഇതു നേരത്തെ സാധ്യമായിരുന്നുവെങ്കിലും ഇങ്ങനെ ബള്‍ക്ക് ഡിലീറ്റ് ഓപ്ഷന്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. ഇതു വരുന്നതോടെ ഫോണിലെ ജിമെയില്‍ ആപ്പ് തുറന്നുതന്നെ അനാവശ്യ സന്ദേശങ്ങള്‍ ഒറ്റയടിക്കു കളയാം….

Read More

കാവലിന് നായ്‌ക്കൾ; വാടക വീട്ടിൽ ലഹരിവിൽപനയും അനാശാസ്യ പ്രവർത്തനവും: 3 പേർ പിടിയിൽ

മാരക ലഹരിമരുന്നുകളുമായി കല്ലമ്പലത്ത് മൂന്നു യുവാക്കൾ പൊലീസ് പിടിയില്‍. വീടു വാടകയ്ക്ക് എടുത്ത് മാരക ലഹരിമരുന്നുകൾ വിൽപന നടത്തിയ വർക്കല മുണ്ടയിൽ മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു (30), വർക്കല മന്നാനിയ ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷംനാദ് (22), ശ്രീനിവാസപുരം ലക്ഷം വീട്ടിൽ ഷിഫിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 17.850 ഗ്രാം എംഡിഎംഎയും 4 ഗ്രാം ഹഷീഷും പിടികൂടി. പൊലീസും എക്സൈസും എത്താതിരിക്കാൻ വീടിന്റെ അകത്തും പുറത്തും മുന്തിയ ഇനത്തില്‍പെട്ട നായ്ക്കളെ വളര്‍ത്തിയിരുന്നു. വിഷ്ണുവിനെ കഴിഞ്ഞ…

Read More

കൊല്ലം കുണ്ടറയിൽ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും…

Read More

മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ

സംഘർഷം തുടരുന്ന മണിപ്പുരിൽ ആയുധങ്ങളുമായി മൂന്ന് അക്രമികൾ പിടിയിൽ. ഇവരിൽനിന്ന് ചൈനീസ് നിർമിത ആയുധങ്ങളുൾപ്പെടെ കണ്ടെത്തി. 3 ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നതിനു മുൻപേയാണ് അക്രമികളെ സൈന്യം പിടികൂടിയത്. ഇംഫാലിൽ സിറ്റി കൺവെൻഷൻ സെന്റർ പ്രദേശത്തു സംശയകരമായ നിലയിൽ കാറിൽ നാലുപേർ യാത്ര ചെയ്യുന്നുണ്ടെന്നു സുരക്ഷാസേനയ്ക്കു വിവരം ലഭിച്ചു. കാർ തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ യാത്രക്കാർ കടന്നുകളഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേരെ സേന പിന്നാലെ ഓടി പിടികൂടി. ഇവരിൽനിന്നു ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ…

Read More