ക്യാൻസറിന് 100 രൂപയുടെ ഗുളികയുമായി മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസർ ചികിത്സയില്‍ വിപ്ലവം സൃഷ്‌ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ മരുന്ന് അനുഗ്രഹമാകും. കേന്ദ്രസർക്കാരിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാല്‍ ജൂണ്‍ – ജൂലായില്‍ ഗുളിക വിപണിയില്‍ ലഭ്യമാവും. R+Cu എന്ന പേരിലാവും വിപണിയിലെത്തുക. ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും പാർശ്വഫലം പകുതിയായി കുറയ്‌ക്കാനും…

Read More

സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാര്‍: കെ മുരളീധരൻ

മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍…

Read More

54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും: ചട്ടങ്ങളുമായി എം.ജി

അടുത്ത അധ്യയനവർഷം മുതൽ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങുന്നതിന് മഹാത്മാഗാന്ധി സർവകലാശാലയിൽ ചട്ടങ്ങളായി.  54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും. മൂന്നുവർഷം പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും. അതോടെ കോഴ്സ് മതിയാക്കാനും അവസരമുണ്ട്‌. നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കിയാലേ ഓണേഴ്‌സ്‌ ബിരുദം ലഭിക്കൂ. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാംവർഷം…

Read More

സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും; ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്ക് കോൺഗ്രസുമായുള്ള സീറ്റു വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നു സമാജ്‍വാദി പാർട്ടി നേതാവും യുപി മുൻ‌ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വിവിധ സംസ്ഥാനങ്ങളിൽ സീറ്റു വിഭജന ചർ‌ച്ചകൾ തലവേദനയാകുമ്പോഴാണ് കോൺഗ്രസിനു പ്രതീക്ഷ നൽകി അഖിലേഷ് യാദവിന്റെ വാക്കുകൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിൽ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.  ‘‘സീറ്റു വിഭജന ചർച്ചകൾ നന്നായി അവസാനിക്കും. ഒരു സഖ്യമുണ്ടാകും, ഒരു സംഘർഷവുമില്ല. എല്ലാം ഉടൻ പുറത്തുവരും, എല്ലാം വ്യക്തമാകും’’– അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു….

Read More

‘ഹിന്ദി സിനിമ കാണുന്നത് ഞാന്‍ നിര്‍ത്തി’: കാരണം വ്യക്തമാക്കി നസിറുദ്ദീൻ ഷാ

ഹിന്ദി സിനിമകള്‍ സംബന്ധിച്ച് തന്‍റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് മുതിര്‍ന്ന നടന്‍ നസിറുദ്ദീൻ ഷാ. ഒരു പ്രമോഷന്‍ അഭിമുഖത്തിലാണ്  നസിറുദ്ദീൻ ഷായുടെ അഭിപ്രായ പ്രകടനം.  പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ചലച്ചിത്ര പ്രവർത്തകർ സിനിമകൾ ചെയ്താൽ മാത്രമേ ഹിന്ദി സിനിമ മെച്ചപ്പെടുകയുള്ളൂവെന്നും. കഴിഞ്ഞ നൂറ്റാണ്ട് മുതൽ ബോളിവുഡ് സിനിമാ പ്രവർത്തകർ ഒരേ തരത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് നസിറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടുവെന്നാണ് പിടിഐ പറയുന്നത്.  ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഷോ ടൈം എന്ന സീരിസിലാണ് നസിറുദ്ദീൻ ഷായുടെ അടുത്ത പ്രൊജക്ട്…

Read More

പുൽപ്പളളിയിൽ ജനക്കൂട്ടം ആക്രമാസക്തമായതോടെ ലാത്തിവീശി പൊലീസ്; അവരുടെ ആവശ്യം ന്യായമാണ്, അക്രമസമരം സ്വാഭാവികമല്ലെന്ന് ശശീന്ദ്രൻ

വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ  കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്.  വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ…

Read More

മാസപ്പടി കേസ്: മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം: ഷോൺ ജോർജ്ജ്

മാസപ്പടി കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. എക്സാലോജികിന് എല്ലാത്തിനും നിന്നു കൊടുത്തത് സർക്കാരാണ്. ഹൈക്കോടതി വിധി സർക്കാരിനുമേറ്റ തിരിച്ചടിയാണ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കൂടുതൽ  തെളിവുകൾ എസ്.എഫ്.ഐ.ഒയ്ക്ക് നൽകി. കെ.എസ്.ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. സി.എം.ആർ.എല്ലിൽ നിന്ന് സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് എക്സാലോജിക് കമ്പനി അന്വേഷണം നേരിടുന്നത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ…

Read More

ലക്ഷങ്ങൾ വിലയുള്ള രാസലഹരിയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27കാരൻ അമർ ജിഹാദ്, തൃശ്ശൂർ തളിക്കുളം സ്വദേശി 42കാരൻ ആഷിഫ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും സംഘവും ചാവക്കാട് ടൗണിൽ നടത്തിയ തെരച്ചിലിൽ അമർ ജിഹാദാണ് ആദ്യം പിടിയിലായത്. 5 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെടുത്തു. ബൈക്കിൽ കറങ്ങിനടന്ന് ലഹരി വിൽപ്പന…

Read More

‘അച്ചടക്കവും കഴിവും കഠിനാധ്വാനവും കൊണ്ടാണ് വിജയ് ഉയരങ്ങളിലെത്തിയത്’; രജനികാന്ത്

നടൻ വിജയ്നോട് മത്സരമില്ലെന്ന് രജനികാന്ത്. വിജയ് തന്റെ കൺമുന്നിൽ വളർന്നവനാണെന്നും താൻ പറഞ്ഞ കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും താരം പറഞ്ഞു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിലായിരുന്നു രജനികാന്തിന്റെ വെളിപ്പെടുത്തൽ. ‘കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് നിരാശാജനകമാണ്. വിജയ് എൻ്റെ കൺമുന്നിലാണ് വളർന്നത്. ‘ധർമ്മത്തിൻ തലൈവൻ’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ…

Read More

‘ജീവിതത്തിൽ ഇനി പ്രതീക്ഷയില്ല; ജയിലിൽ മരിക്കുകയാണ് നല്ലത്’: കൂപ്പുകൈകളോടെ നരേഷ് ഗോയൽ

 ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടന്ന് മരിക്കുകയാണെന്നും ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയൽ. കോടതിയില്‍ കണ്ണ് നിറഞ്ഞ് തൊഴുകയ്യോടെയാണ് നരേഷ് ഗോയല്‍ ഇങ്ങനെ പറഞ്ഞത്. 538 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുകയാണ് നരേഷ് ഗോയല്‍. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം സെപ്തംബറിലാണ് നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ ആർതർ റോഡ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഗോയല്‍. ഭാര്യയുടെയും മകളുടെയും അവസ്ഥ മോശമാണ്. കാന്‍സര്‍ രോഗത്തിന്…

Read More