
‘ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു’; വിജയ് തന്നെ വിളിക്കുന്ന ചെല്ലപ്പേര് വെളിപ്പെടുത്തി ഷക്കീല
വിജയ് യുടെ രാഷ്ട്രീയ പ്രവേശനം തമിഴകത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും വലിയ ചര്‍ച്ചാ വിഷമായിരുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതൊന്നും അല്ല, അതോടെ അഭിനയം നിര്‍ത്തുന്നതാണ് ആരാധകര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. അതിനിടയില്‍ പലരും വിജയ്ക്ക് ഒപ്പമുള്ള അനുഭവങ്ങളൊക്കെ പങ്കുവയ്ക്കുന്നുണ്ട്. എല്ലാവരും പറയുന്നത്, അധികം സംസാരിക്കാത്ത, വളരെ ഷൈ ആയിട്ടുള്ള നടനാണ് വിജയ് എന്നാണ്. എന്നാല്‍ അടുത്ത് പരിചയമുള്ളവര്‍ക്ക് അറിയാം, തനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഇടത്ത് ഒരുപാട് സംസാരിക്കുകയും, ചിരിക്കുകയും കിക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് വിജയ് എന്ന്. ചിത്രീകരണത്തിനിടയില്‍ ഷോട്ട്…