
‘അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം ചേച്ചിയെ’; കറിക്കത്തികൊണ്ട് അമ്മയെ കുത്തിക്കൊന്ന് യുവതി
തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ…