
‘ഭാവിയിൽ മക്കൾ വേണം, എന്റെ കെെ കൊണ്ട് അവർക്ക് ഭക്ഷണം നൽകണം’: മാളവിക മോഹനൻ
സിനിമാ രംഗത്ത് തിരക്കേറുകയാണ് നടി മാളവിക മോഹനന്. സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോഗ്രാഫർ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. വലിയ ആരാധക വൃന്ദം മാളിവികയ്ക്കുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്റെ കടുത്ത സ്നേഹത്തെക്കുറിച്ച് മാളവിക മോഹനൻ സംസാരിച്ചു. കേർളി ടെയിൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ചെന്നെെയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗിലായിരുന്നു ഞാൻ. നഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ആരാധകൻ…