
ചൂടിനോട് വിടപറഞ്ഞ് ഒമാൻ ; ശൈത്യകാലം എത്തുന്നു , പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖല
ശൈത്യ കാലത്തിന്റെ വരവറിയിച്ച് താപനില കുറഞ്ഞുതുടങ്ങിയപ്പോൾ പ്രതീക്ഷയോടെ വിനോദ സഞ്ചാര മേഖലയും. ഒമാന്റെ പലഭാഗങ്ങളിലും താപനില കുറഞ്ഞതോടെ പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. തീരദേശത്തോടുത്ത മേഖലകളിൽ രാത്രി കാലങ്ങളിൽ നല്ല തണുപ്പാണ്. ഒമാനിലെ താപനില കുറഞ്ഞ് വരുകയാണെന്ന് കാലവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇത് തണുപ്പ് കാലത്തിന്റെ വരവിന്റെ സൂചനയാണെന്നും നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സൈഖിലാണ്. 11.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ താപനില….