
അമേരിക്കയിൽ മഞ്ഞ് വീഴ്ച്ചയും ശൈത്യ കൊടുങ്കാറ്റും ; നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ
മഞ്ഞ് വീഴ്ചയുടേയും കൊടും തണുപ്പിന്റേയും പിടിയിലമർന്ന് 40 ദശലക്ഷം അമേരിക്കക്കാർ. അമേരിക്കയുടെ മൂന്നിൽ രണ്ട് ഭാഗം മേഖലയിലും അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യ കൊടുങ്കാറ്റ് ശക്തമായതിന് പിന്നാലെ കാൻസാസ് മുതൽ മിസൂറി മുതൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രകൾ വരെ അസാധ്യമാകുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും നേരിടുന്നത്. കനത്ത മഞ്ഞ് മൂലം മിക്കയിടങ്ങളിലും കാഴ്ച പോലും ദുഷ്കരമാണ്. മഞ്ഞും ഐസും കനത്ത തണുപ്പും അമേരിക്കയുടെ കിഴക്കൻ മേഖലയിലേക്ക് ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വിശദമാക്കുന്നത്….