
കുവൈത്തിൽ ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കം
കുവൈത്തിൽ ശൈത്യകാല ക്യാമ്പിങ് സീസണ് തുടക്കം. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ക്യാമ്പിങ് സീസൺ. ക്യാമ്പിങ് സീസന്റെ സുഖകരമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗിക വക്താവ് മുഹമ്മദ് സന്ദൻ അറിയിച്ചു. മുനിസിപ്പാലിറ്റി നിർണയിച്ചു നൽകിയ പ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ പണിയാൻ അനുമതി. ഇതിനായി സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ വഴിയോ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കണം. പെർമിറ്റ് നേടാതെ ക്യാമ്പ് സ്ഥാപിക്കുകയോ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നവരില്‍നിന്നും…