രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം; ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു: ഷാഫി പറമ്പിൽ 

യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പിൽ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് ശരിയെന്ന് തെളിഞ്ഞുവെന്ന് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു. ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു. പാലക്കാട് ബിജെപി മുന്നണി (സിപിഎം ബിജെപി) പരാജയപ്പെട്ടുവെന്നാണ് പറയണ്ടത്. വടകരയിലെ കാഫിർ വിവാദവും, പാലക്കാട്ടെ പത്ര പരസ്യവിവാദവും ഓർക്കണം. സിപിഎം വർഗീയത പറയുന്നത് നിർത്തണം. തെരഞ്ഞെടുപ്പ് എല്ലാം…

Read More

2024 ലെ ബുക്കർ പുരസ്കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്; ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് ഓർബിറ്റൽ. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും…

Read More

പാരീസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ; ഗുസ്തിയിൽ വെങ്കല നേട്ടവുമായി അമൻ ഷെറാവത്ത്

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ നേട്ടം. പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോയുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ വിജയം. ഒള്പിമ്പിക് ചരിത്രത്തിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമായി അമൻ ഷെറാവത്ത് മാറി. ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയുടെ വ്‌ളാദിമിർ ഇഗോറോവിനെ 10-0ത്തിന് തോൽപ്പിച്ചാണ് അമൻ…

Read More

ഭൂരിപക്ഷത്തിൽ ഒന്നാമനായി കോൺഗ്രസ് സ്ഥാനാർത്ഥി; 10.12 ലക്ഷം വോട്ടിന്റെ ജയം

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന ജയം അസമിലെ ദുബ്രി ലോക്‌സഭ മണ്ഡലത്തിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന്. എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയത്. മൂന്ന് വട്ടം മണ്ഡലത്തിൽ ജയിച്ച ബദ്ദാറുദ്ദീൻ അജ്മലിനെ സംബന്ധിച്ച് കനത്ത പരാജയമാണ് മണ്ഡലത്തിൽ നേരിടേണ്ടി വന്നത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രാഖിബുൾ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ ജയിച്ച ബിജെപി സ്ഥാനാർത്ഥി ശങ്കർ…

Read More

ഷാഫി ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമിയാക്കും: ഡിസിസി പ്രസി‍ഡന്‍റ്

ഹരിഹരന്‍റെ വീട്ടിലെ സ്ഫോടനത്തിന് ഉത്തരവാദി സിപിഎം ആണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. ഹരിഹരനെതിരെ ആക്രമണം നടത്താൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പരോക്ഷമായി ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ  ജയിക്കുമ്പോൾ വടകരയെ സിപിഎം സംഘർഷ ഭൂമി ആക്കും. വടകരയിലെ സൈബർ അക്രമണത്തിൽ കുറ്റവാളികളെ പൊലീസ് പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  പാനൂരിൽ പൊട്ടിയ ബോംബിന്‍റെ ബാക്കിയാണ് ഹരിഹരന്‍റെ വീട്ടിൽ പൊട്ടിയതെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. അതേസമയം, ‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാസെക്രട്ടറി പി…

Read More

ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ

ലോകസൗന്ദര്യ കിരീടം നേടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് കിരീടം ചൂടിയത്. മുംബൈയിൽ നടന്ന ഫൈനലിൽ കഴിഞ്ഞ തവണ മിസ് വേൾഡായ കരോലിന ബിലാവ്സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു. ക്രിസ്റ്റ്യാനയ്ക്കൊപ്പം മിസ് ബോട്സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനൻ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനൻ യാസ്മിൻ സൈതൗണിനാണ് മൂന്നാം…

Read More

എട്ടാം തവണയും ബാൾ ഓൺ ഡി ഓർ പുരസ്‌കാരം നേടി മെസ്സി

കരിയറിലെ എട്ടാം ബാൾ ഓൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനാ ഫുട്ബാൾ ഇതിഹാസം ലയണൽ മെസി. ഇന്നലെ പാരീസിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.  ഏഴുഗോളുകളുമായി ലോകകപ്പിലെ മികച്ച കളിക്കാരനായ മെസി അമേരിക്കൻ മേജർ സോക്കർ ലീഗിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മാഞ്ചസ്റ്റർ സിറ്റിക്ക് ട്രിപ്പിൾ കിരീടനേട്ടം സമ്മാനിച്ചതിൽ നിർണായക പങ്കുവഹിച്ച എർലിംഗ് ഹാലാൻഡ് , മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ കെവിൻ ന്നാഡി ബ്രുയാൻ എന്നിവരുടെ വെല്ലുവിളി…

Read More

വിംബിൾഡൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്. റെക്കോഡ് നേട്ടം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അൽക്കാരസിന്റെ ജയം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4. അഞ്ച് മണിക്കൂറോളം നീണ്ട പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻകൂടിയായ ജോക്കോവിച്ച്, അൽകരാസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യസെറ്റ് നഷ്ടമാക്കിയ ശേഷമാണ് അൽകരാസിന്റെ തിരിച്ചുവരവ്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടമായി റാക്കറ്റ് അടിച്ചു തകർക്കുകവരെ ചെയ്തു ജോക്കോവിച്ച്. ആദ്യ സെറ്റ് 6-1ന് അനായാസം…

Read More

സൗരാഷ്ട്രയ്ക്ക് രഞ്ജി ട്രോഫി

സൗരാഷ്ട്ര രഞ്ജി ട്രോഫി ജേതാക്കള്‍. ബംഗാളിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് സൗരാഷ്ട്ര അവരുടെ രണ്ടാം രഞ്ജി കിരീടത്തില്‍ മുത്തമിട്ടത്. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ജയദേവ് ഉനദ്കട്ടാണ് കളിയിലെ കേമന്‍. ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബംഗാളിന് പക്ഷേ 241 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. വിജയലക്ഷ്യം…

Read More

ഇന്ത്യയ്ക്ക് അഭിമാനം; റിക്കി കെജിന് മൂന്നാം ഗ്രാമി

ഗ്രാമിയില്‍ തിളങ്ങി ഇന്ത്യന്‍ ഗായകന്‍ റിക്കി കെജ്. മൂന്നാം തവണയാണ് അദ്ദേഹത്തെ ഗ്രാമി തേടിയെത്തുന്നത്. സ്‌കോട്ടിഷ് അമേരിക്കന്‍ റോക്ക് ഗായകന്‍ സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം ഡിവൈന്‍ ടൈഡ്‌സ് എന്ന ആല്‍ബത്തിനാണ് റിക്കി കെജിന് പുരസ്‌കാരം. മികച്ച ഇമ്മേഴ്‌സീവ് ഓഡിയോ ആല്‍ബത്തിനാണ് നേട്ടം. സ്റ്റുവര്‍ട്ട് കോംപ്ലാന്‍ഡിനൊപ്പം 2015 ലാണ് റിക്കി കെജ് ആദ്യ ഗ്രാമി നേടുന്നത്. 2015 ല്‍ വിന്‍ഡ്‌സ് ഓഫ് സംസാര എന്ന ആല്‍ബമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 2022 ലെ 64-ാമത് ഗ്രാമിയില്‍ മികച്ച ന്യൂ എജ് വിഭാഗത്തിലായിരുന്നു രണ്ടാമത്തെ പുരസ്‌കാരം. 1981 ല്‍…

Read More