മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി; ഫസ്റ്റ് റണ്ണറപ്പ് കോട്ടയം സ്വദേശി അരുന്ധതി, സെക്കൻഡ് റണ്ണറപ്പ് തൃശൂർ സ്വദേശി ഏയ്ഞ്ചൽ

ഇംപ്രസാരിയോ മിസ് കേരള 2024 കിരീടം എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിക്ക്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനിയാണ് മേഘ. കോട്ടയം സ്വദേശി എൻ.അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി.  300 മത്സരാർഥികളിൽനിന്ന് വിവിധ മത്സരങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24–ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. ഫൈനലിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്.  മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിബുൾ സ്മൈൽ റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുൾ ഐസ് ആയി…

Read More

ഓണം ബമ്പറിൽ​ ​യഥാ‌ർത്ഥ കോടിപതി സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ; വ​രു​മാ​നം​ 60​ ​കോ​ടി​ക്ക് ​മേ​ൽ

ഓ​ണം​ ​ബ​മ്പ​ർ​ ​സ​മ്മാ​ന​ത്തു​ക​യാ​യ​ 25​ ​കോ​ടി​ ​ക​ർ​ണാ​ടക സ്വ​ദേ​ശി​ക്കാ​ണ് ലഭിച്ചത്. എന്നാൽ ​യ​ഥാ​ർ​ത്ഥ​ ​കോ​ടി​പ​തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രാ​ണ്.​ വ​രു​മാ​നം​ 60​ ​കോ​ടി​ക്ക് ​മേ​ൽ​ ​വ​രും. 500​ ​രൂ​പ​യാ​യി​രു​ന്നു​ ​ഓ​ണം​ ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​വി​ല.​ആ​കെ​ 71.43​ ​ല​ക്ഷം​ ​ടി​ക്ക​റ്റാ​ണ് ​വി​റ്റ​ത്.​ ​വി​റ്റ് ​വ​ര​വ് ​മാ​ത്രം​ 357.15​ ​കോ​ടി.​ ​ഇ​തി​ൽ​ 112.5​ ​കോ​ടി​യും​ ​ക​മ്മി​ഷ​നും​ ​വി​ഹി​ത​വും​ 19.64​ ​കോ​ടി​ ​ന​ട​ത്തി​പ്പ് ​ചെ​ല​വും​ 60.71​കോ​ടി​ ​ജി.​എ​സ്.​ടി​യും​ ​നി​കു​തി​യു​മാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നും​ 125.54​ ​കോ​ടി​ ​സ​മ്മാ​ന​ങ്ങ​ളാ​യി​ ​ലോ​ട്ട​റി​ ​വാ​ങ്ങി​യ​വ​ർ​ക്കും​. ​ബാ​ക്കി​ 38.76​ ​കോ​ടി​…

Read More

ഭാഗ്യശാലിയെ കണ്ടെത്തി; 25 കോടിയുടെ ഓണം ബംപറടിച്ചത് കർണാടക സ്വദേശിക്ക്

ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫ് മെക്കാനിക്കാണ്. 15 വർഷമായി ലോട്ടറിയെടുക്കുന്ന അൽത്താഫിനെ ഒടുവിൽ ഭാഗ്യം തുണച്ചു. കഴിഞ്ഞ മാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് അൽത്താഫ് ടിക്കറ്റ് എടുത്തത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അൽത്താഫിന്റെ കുടുംബം. മകളുടെയും മകന്റെയും വിവാഹം ഗംഭീരമായി നടത്തണമെന്നതാണ് അൽത്താഫിന്റെ ആഗ്രഹം. സ്വന്തമായി ഒരു വീടില്ല. ലോട്ടറിത്തുക കൊണ്ട് ഇതെല്ലാം നടത്തണം. ബാക്കി കാര്യങ്ങളെല്ലാം ആലോചിച്ച്…

Read More

നെഹ്‌റു ട്രോഫി ജലമേളയിൽ വിജയിയെ ചൊല്ലി തർക്കം; 100 പേര്‍ക്കെതിരെ കേസ്

നെഹ്‌റു ട്രോഫി ജലമേളയിലെ വിജയിയെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ പൊലീസ് കേസെടുത്തു. നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെയാണ് കേസ്. നെഹ്‌റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. ഫലപ്രഖ്യാപനത്തില്‍ അട്ടിമറിയെന്ന് ആരോപിച്ച് വീയപുരം ചുണ്ടന്‍ ഭാരവാഹികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഫലപ്രഖ്യാപത്തില്‍ അട്ടിമറി നടന്നെന്ന ആരോപണവുമായി വീയപുരത്തിന് വേണ്ടി തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് ക്യാപ്റ്റന്‍ മാത്യൂ പൗവ്വത്തില്‍ രംഗത്തെത്തി. പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന്…

Read More

ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്

വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ. പണം ഉപയോഗിച്ച് വീട് ശരിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വംഭരൻ. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി…

Read More

‘കനേഡിയൻ ചെക്കോവ്’; നോബൽ ജേതാവ് ആലീസ് മൺറോ അന്തരിച്ചു

പ്രശസ്ത കനേഡിയൻ എഴുത്തുകാരിയും നോബൽ സമ്മാന ജേതാവുമായ ആലിസ് മൺറോ (92) അന്തരിച്ചു. ഡിമെൻഷ്യ ബാധിതയായിരുന്നു. ഒന്റാറിയോയിലെ കെയർ ഹോമിൽ കഴിയുകയായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ ആലീസ് മൺറോയെ ‘കനേഡിയൻ ചെക്കോവ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് തന്റെ രചനകളിലൂടെ ആലീസ് മൺറോ ലോകത്തിന് പരിചയപ്പെടുത്തിയത്. 2009ൽ മാൻ ബുക്കർ സമ്മാനവും 2013ൽ സാഹിത്യത്തിനുള്ള നോബേൽ സമ്മാനവും നേടി. ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേൾസ് ആൻഡ് വുമൺ (1971),…

Read More

ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെ; റാഫി മഞ്ചേരിയ്ക്ക് ഒന്നാം സ്ഥാനം

റേഡിയോ കേരളം സംഘടിപ്പിച്ച ഇശൽ ഇമ്പം ഗ്രാൻഡ് ഫിനാലെയിൽ റാഫി മഞ്ചേരിയ്ക്ക് (അബുദാബി) ഒന്നാം സ്ഥാനം. റാഫിയ്ക്ക് ഒരു ലക്ഷം ഇന്ത്യൻ രൂപ സമ്മാനമായി ലഭിച്ചു. ഇന്നലെ (ഏപ്രിൽ 13 ശനിയാഴ്ച) യു.എ.ഇ സമയം വൈകുന്നേരം 7ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്. ഫൈനലിൽ ഇല്യാസ് എസ്.കെ (അജ്മാൻ) രണ്ടാംസ്ഥാനത്തെത്തി. മുഹമ്മദ് റിസ്വാനാണ് (മസ്കറ്റ്) മൂന്നാം സ്ഥാനം. ഇരുവർക്കും യഥാക്രമം 75000 രൂപ, 50000 രൂപ എന്ന ക്രമത്തിൽ സമ്മാനം ലഭിച്ചു. മുഹമ്മദ്…

Read More

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍

ഏഷ്യൻ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 19 -ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. മെഡല്‍ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചുതുടങ്ങി. ഇതിന് പുറമെ, 18 -ലെ മന്ത്രിസഭായോഗത്തില്‍ പരിതോഷികവും തീരുമാനിക്കും. നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു.ഏഷ്യൻ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അര്‍ഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങള്‍ ആരോപണം ഉന്നയിച്ചത്. ബാഡ്മിന്റണ്‍ താരം എച്ച്‌ എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര…

Read More

80 ലക്ഷം ലോട്ടറി അടിച്ചു; മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം

80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ സജീവിന് വീണു പരുക്കേറ്റിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കൾ വൈകുന്നേരത്തോടു കൂടിയായിരുന്നു മരണം. മദ്യസൽക്കാരത്തിനിടയിൽ വീടിന്റെ മൺതിട്ടയിൽനിന്നു ദുരൂഹ സാഹചര്യത്തിൽ താഴേക്കു വീണു മരിക്കുകയായിരുന്നു. വീട്ടുമുറ്റത്തുനിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു വീണ സജീവിന്റെ ശരീരത്തിന് തളർച്ചയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ആയിരുന്നു. ഇതേത്തുടർന്നാണ്…

Read More