
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുന്ന കാലയളവിലേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കും: മന്ത്രി എം.ബി രാജേഷ്
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള ലൈസന്‍സിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന സര്‍ക്കാര്‍ ടൂറിസം മേഖലകളായി അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും സംസ്ഥാന ടൂറിസം വകുപ്പ് നല്‍കുന്ന ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ റസ്റ്ററന്റുകൾക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഒരു സ്റ്റാറും അതിനു മുകളിലും ക്ലാസിഫിക്കേഷന്‍ ലഭിച്ചിട്ടുളളതുമായ ഹോട്ടലുകള്‍ക്കും പാദവാര്‍ഷിക അടിസ്ഥാനത്തില്‍ ഇത്തരം ലൈസന്‍സ് അനുവദിക്കുന്നതിനു 2023-24 വര്‍ഷത്തെ അബ്കാരി നയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്….