വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡ്: നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പെന്ന് പൊലീസ്

വ്യാജ വോട്ടര്‍ ഐ.ഡി. കാര്‍ഡുകള്‍ നിര്‍മിച്ചത് യൂത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ്. മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് കാര്‍ഡുകള്‍ നിര്‍മിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രതികളായ ബിനില്‍ ബിനു, ഫെനി നൈനാൻ എന്നിവര്‍ കാറില്‍ സഞ്ചരിക്കവേയാണ് പിടികൂടിയതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഞ്ജു എന്നയാള്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് കേസിലെ…

Read More

പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കും; എതിരേ മോദിയാണെങ്കിലും ജയിക്കുമെന്ന് തരൂർ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് നിന്ന് താൻ  തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എം.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി പറഞ്ഞാൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കും. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷെ, സാഹചര്യം കാണുമ്പോൾ മനസ് മാറി. ദേശീയ തലത്തിൽ ഒരു ഭരണമാറ്റം ആവശ്യമാണ്, തരൂർ…

Read More

ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്. ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Read More

‘കോൺ​ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നത്’; ജോയ് മാത്യു

 കർണാടക തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് സീറ്റ് ലഭിക്കാത്തതിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺ​ഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നതാണെങ്കിലും വ്യക്തിപരമായി ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണെന്നും അദ്ദേഹം കുറിച്ചു. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ഭാരവാഹി മത്സരത്തിൽ 40 ശതമാനം വോട്ട് നേടി തോറ്റ തന്നെ കൂക്കിവിളിച്ച് കുരിശേറ്റിയെന്നും ജോയ് മാത്യു വ്യക്തമാക്കി.  ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും…

Read More