‘യുഡിഎഫിന്റെ ഉറച്ച സീറ്റ്, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കും’; കെ മുരളീധരൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് നഗരസഭയിൽ മാത്രമേ ബിജെപിക്ക് ചെറിയ മുൻതൂക്കമുള്ളു. പാലക്കാട് യുഡിഎഫിന്റെ ഉറച്ച സീറ്റാണെന്നും കെ മുരളീധരൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. തൃശൂർപൂരം അലങ്കോലമാക്കിയത് അന്തർധാരയുടെ ഭാഗമായാണ്. പൂരം അലങ്കോലമാക്കിയതിൽ സംസ്ഥാന മന്ത്രിസഭയിൽ മന്ത്രി മൂക സാക്ഷിയായി നിന്നു. ഒരു കമ്മീഷണർ വിചാരിച്ചാൽ പൂരം അട്ടി മറിക്കാൻ പറ്റുമോ. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ അത് സാധിക്കില്ല. ചില അന്തർധാരകൾ ഉണ്ടന്ന് എല്ലാവരും മനസ്സിലാക്കണം. വിജയത്തിനൊപ്പം…

Read More

‘അമൃത് ഫ്യൂഷൻ’; വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം

‘അമൃത് ഫ്യൂഷൻ’ 2024ലെ ബെസ്റ്റ് വിസ്കി ഗോൾഡ് മെഡൽ നേടി. ലോകോത്തര സ്കോച്ച് വിസ്കി ബ്രാൻഡുകളെ പിന്നാലാക്കിയാണ് ഈ നേട്ടം.  ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിൾ മാൾട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി…

Read More

‘ബിജെപി ജയിച്ചാൽ ഉത്തരവാദിത്തം യുഡിഎഫിന്’; എൽഡിഎഫിന് കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ

എൽഡിഎഫിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണഞ്ചിപ്പിക്കുന്ന ജയമുണ്ടാകുമെന്ന് എ.കെ.ബാലൻ. എല്ലാ സീറ്റുകളും ഇന്ത്യാ സഖ്യത്തിന് ലഭിക്കും. കേരളത്തിൽ ബിജെപി മുന്നേറ്റമെന്നത് പച്ചനുണയാണ്. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം യുഡിഎഫിന് ആയിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു. ‘എക്‌സിറ്റ് പോൾ വിശ്വാസ്യയോഗ്യമല്ല. 2004ൽ എൻഡിഎ അധികാരത്തിൽ എത്തുമെന്ന് പറഞ്ഞു. എന്നാൽ യുപിഎ അധികാരത്തിൽ വന്നു. 2019ലെ മോദി തരംഗം ഇത്തവണ ഇല്ല. ഇത്തവണ മോദി വിരുദ്ധ വികാരമായിരിക്കും. വിഷലിപ്തമായ പ്രചാരണം ആണ് മോദി നടത്തിയത്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചു. ഈ ഘടകങ്ങളെല്ലാം…

Read More

‘ഇന്ത്യാ സഖ്യം വിജയിക്കും’; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് രമേശ് ചെന്നിത്തല

ബിജെപിയുടെ വിജയം പ്രവചിച്ചുള്ള എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യാ സഖ്യം വിജയിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവുമുണ്ട്. ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡീൻ കുര്യാക്കോസും പറഞ്ഞു. ഇന്ത്യാ സഖ്യം തന്നെ അധികാരത്തിൽ വരും. 2004ൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ മറികടന്നാണ്…

Read More

കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കും; ‘ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി വമ്പിച്ച ജയം നേടും’: രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകും. അതിനാലാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്ത് വൻ ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണിയെ വളർത്തുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്നത് കള്ള പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ്…

Read More

ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ല: മുഖ്യമന്ത്രി

ബിജെപി ആകാവുന്ന ശ്രമങ്ങൾ എല്ലാം നടത്തിയാലും കേരളത്തിൽ ജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത രാജ്യത്ത് സംരക്ഷിക്കണം. അതിന് കോട്ടം തട്ടുന്ന കാര്യങ്ങൾ ഉണ്ടായപ്പോൾ കേരളത്തിലെ ജനങ്ങൾ ഉത്കണ്ം പ്രകടിപ്പിച്ചു. ബിജെപി ഭരണത്തിൽ കോടാനുകോടി ജനങ്ങൾ ഭയത്തിലാണ്. ഇത് ലോകത്തിന് മുന്നിൽ ദുഷ്കീർത്തിയുണ്ടാക്കിയിരിക്കുന്നു. ഇവിടെ ജനാധിപത്യ മുണ്ടോയെന്ന സംശയം ലോകത്തുയർന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രിപറഞ്ഞു. അമേരിക്കയുo ജർമ്മനിയും ചോദിച്ചു കഴിഞ്ഞു.തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ പീഡിപ്പിക്കുന്ന രീതിയാണ് വന്നിരിക്കുന്നത്. എല്ലാവർക്കും ഒരേ നീതിയല്ലെന്ന് ലോക രാഷ്ട്രങ്ങൾ കാണുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നു. സ്വാതന്ത്ര്യം…

Read More

കേരളത്തിൽ ബിജെപി ഏഴ് സീറ്റുകളിൽ ജയിക്കും; ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഏഴ് സീറ്റുകൾ ലഭിക്കുമെന്ന് മേജർ രവി. കേൾക്കുന്നവർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു. എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം….

Read More

കേരളത്തിൽ ബിജെപി ഏഴ് സീറ്റുകളിൽ ജയിക്കും; ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ രവി

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഏഴ് സീറ്റുകൾ ലഭിക്കുമെന്ന് മേജർ രവി. കേൾക്കുന്നവർ ചിരിച്ചേക്കാം. പക്ഷേ, ഞെട്ടിക്കുന്ന ഫലമാകും ഉണ്ടാവാൻ പോകുന്നത്. വോട്ട് ഷെയറിൽ അത്ഭുതകരമായ ഉയർച്ച ഉണ്ടാകുമെന്നും മേജർ രവി പറഞ്ഞു. എറണാകുളത്തെ എൻഡിഎ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ലെന്ന് മേജർ വ്യക്തമാക്കി. പാർട്ടി തീരുമാനം ചിരിച്ചു കൊണ്ട് അംഗീകരിക്കുന്നു. താൻ എന്താണെന്ന് എറണാകുളത്തെ ജനങ്ങൾക്ക് അറിയാം. സ്ഥാനാർത്ഥിയാകണമെന്ന് ഒരു വാശിയും ഉണ്ടായിരുന്നില്ല. ആര് സ്ഥാനാർത്ഥി ആയാലും വികസനമാണ് പ്രധാനം….

Read More

കേരളത്തിൽ അഞ്ച് സീറ്റ് വരെ ബിജെപി നേടും: ഇ. ശ്രീധരൻ

കേരളത്തിൽ നാലോ അഞ്ചോ ലോക്സഭാ സീറ്റിൽ ബിജെപി വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ബിജെപിയുടെ മുൻ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു. 94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും  മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു. 

Read More

ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയിക്കെതിരായ അഞ്ചാം ട്വന്റി20യില്‍ വിജയിച്ച്‌ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തശേഷം ഓസീസിനെ 154/8ല്‍ ഒതുക്കുകയായിരുന്നു. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച സൂര്യകുമാര്‍ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകള്‍ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യര്‍(53),ജിതേഷ് ശര്‍മ്മ(24), അക്ഷര്‍ പട്ടേല്‍ (31),യശ്വസി ജയ്സ്വാള്‍ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം…

Read More