പത്ത് വർഷത്തെ നിരോധനം നീക്കുന്നു; സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽവാരാം

പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. അതേസമയം, എല്ലാ നദികളിൽ…

Read More

രാജസ്ഥാൻ കോൺഗ്രസ് തൂത്തുവാരും: രാഹുൽ ​ഗാന്ധി

രാജസ്ഥാൻ തെരഞ്ഞെടുപ്പ് പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. രാജസ്ഥാൻ കോൺ​ഗ്രസ് തൂത്തുവാരുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ വിമത ശല്യത്തിൽ വലഞ്ഞ് നിൽക്കുകയാണ് രാജസ്ഥാനിൽ കോൺ​ഗ്രസും ബിജെപിയും എന്നതാണ് വാസ്തവം. നാൽപതിലേറെ മണ്ഡലങ്ങളിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾക്ക് വിമത ഭീഷണിയുണ്ട്. രാഹുൽ ​ഗാന്ധി ഈ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞത് മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും തെലങ്കാനയിലും കോൺ​ഗ്രസിന് വിജയമുറപ്പാണ്. പക്ഷേ രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. മാത്രമല്ല, തെരഞ്ഞെടുപ്പ് പ്രാചരണ രം​ഗത്തേക്ക് രാഹുൽ ​ഗാന്ധി…

Read More

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്: സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കോഴിക്കോട് മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നടക്കാവ് സ്റ്റേഷനിലാണ് ഹാജരാവുക. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ പൊലീസ് സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിയെ അനുഗമിക്കും. രാവിലെ 9 മണിക്കാണ് പദയാത്രയായി സ്റ്റേഷനിലേക്ക് പോവുക. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്…

Read More

ഡാർക്ക് വെബിലൂടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ

സൈബർ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിലൂടെ നമ്മുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് അറിയാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിലൂടെ കണ്ടെത്താൻ സഹായിക്കുന്നതിനായാണ് പുതിയ ഫീച്ചറിന് രൂപം നൽകിയിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ ഫീച്ചർ അനുസരിച്ച്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എന്തെങ്കിലും ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടോയെന്നും മറ്റും അറിയുന്നതിനായി ഡാർക്ക് വെബ് സ്കാൻ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ. ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ…

Read More

വിവിധ ഇടങ്ങളിൽ അറ്റകുറ്റപ്പണികൾ; ട്രെയിൻ നിയന്ത്രണം ഇന്നും തുടരും

വിവിധ ഇടങ്ങളിലെ അറ്റകുറ്റപ്പണികൾ കാരണം സംസ്ഥാനത്ത് ഇന്നും ട്രെയിൻ നിയന്ത്രണം തുടരും. മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ്, ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്‍രഥ് എന്നിവ പൂർണമായും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്  കോട്ടയം വഴിയാക്കി. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. കണ്ണൂർ- എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.  ട്രെയിനുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റമുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30…

Read More