വയനാട്ടിൽ വീണ്ടും വന്യജീവിയുടെ ആക്രമണം ; റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു

കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം. വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി…

Read More

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; വയനാട്ടിൽ മന്ത്രിയെ തടഞ്ഞ് നാട്ടുകാർ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. കല്ലൂരിൽ മന്ത്രി ഒ.ആർ. കേളുവിനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തിൽ സർവകക്ഷിയോഗം നടക്കുകയാണ്. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ മൃതദേഹം കല്ലൂരിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചു. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന…

Read More

വയനാട്ടിലെ വന്യജീവി ആക്രമണം ; പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ

വന്യജീവി ആക്രമണത്തിനെതിരെ വയനാട് പടമലയില്‍ പന്തംകൊളുത്തി പ്രതിഷേധവുമായി നാട്ടുകാര്‍. വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് പ്രതിഷേധം. പടമല പള്ളിയില്‍ നിന്ന് കുറുക്കന്‍മൂല ജംഗ്ഷനിലേക്കാണ് പന്തംകൊളുത്തി പ്രതിഷേധം. ‘കാട്ടില്‍ മതി കാട്ടു നീതി’ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ‘മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം’ എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. വന്യജീവി ശല്യം രൂക്ഷമാണെന്ന് വനം വകുപ്പിനെ അറിയിച്ചിട്ടും യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കൂടാതെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ധനസഹായം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍…

Read More