അമേരിക്കയെ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ; 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് വ്യാപിച്ചു

അമേരിക്കയിൽ വീണ്ടും കാട്ടു തീ പടർന്നു. ലോസ് ആഞ്ചൽസിൽ 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ഏഴിടത്തായാണ് ലോസ് ആഞ്ചൽസിൽ കാട്ടുതീ പടരുന്നത്. ഇതിൽ രണ്ടിടത്തേത് വലിയ കാട്ടുതീയാണ്. ഇവ അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ്…

Read More

ലോസ് ആഞ്ചെലെസിൽ കാട്ടുതീ പടരുന്നു ; അമേരിക്ക ആശങ്കയിൽ ,നിരവധി ജനങ്ങൾ വീട് ഉപേക്ഷിച്ച് പലായനം ചെയ്തു

അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടരുന്ന കാട്ടുതീ വലിയ ആശങ്കയാവുന്നു. യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ റോബോട്ടിംഗ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും (ജെപിഎല്‍) കാട്ടുതീ ഭീതിയിലാണ്. ഇതേത്തുടര്‍ന്ന് ജെപിഎല്ലില്‍ നിന്ന് സുരക്ഷാ ജീവനക്കാര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. അതിവേഗമുള്ള കാറ്റിനൊപ്പം ആളിപ്പടരുന്ന കാട്ടുതീ കാലിഫോര്‍ണിയ സംസ്ഥാനത്തെ വിറപ്പിക്കുന്നു. ലോസ് ആഞ്ചെലെസ് നഗരവും പരിസര പ്രദേശങ്ങളും അതീവ ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. സാന്‍ ഗബ്രിയേല്‍…

Read More

ചിലിയിൽ കാട്ടുതീ: 46 മരണം; ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണം

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.

Read More

ന്യൂയോർക്കിൽ പുകമഞ്ഞ്: എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം

കാനഡയിൽ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തിൽ വടക്കേ അമേരിക്കയിലെ ജനങ്ങളോട് എൻ95 മാസ്‌ക് ധരിക്കാൻ നിർദേശം നൽകി അധികൃതർ. കാട്ടുതീയെ തുടർന്ന് രൂപപ്പെടുന്ന പുക യുഎസ് നഗരങ്ങളുടെ വായു നിലവാരം മോശമായതിനെ തുടർന്നാണ് മാസ്‌ക് ധരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയത്. ന്യൂയോർക്കിൽ ഇന്നു മുതൽ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യും. 1960 ശേഷമുള്ള ഏറ്റവും മോശം വായു നിലവാരമാണ് ഇപ്പോൾ ന്യൂയോർക്കിലെന്ന് ന്യൂയോർക് സിറ്റ് ആരോഗ്യ കമ്മിഷണർ അശ്വിൻ വാസൻ അറിയിച്ചു.  പുകപടലം മൂടി അന്തരീക്ഷമാകെ മഞ്ഞ…

Read More