കോന്നി ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി; സംഭവം പുലർച്ചെ

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് പട്ടികൾ ഓടിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം രോഗികൾ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ജീവനക്കാർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒ.പി ടിക്കറ്റ് നൽകുന്ന ഇടംവഴി പുറത്തേക്ക് പോവുകയായിരുന്നു. കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. മെഡിക്കൽ…

Read More