തൃശ്ശൂരിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Read More

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍, മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്.   വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു.  എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട  രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ…

Read More

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണഅ. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 

Read More

കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യും: താമരശേരി രൂപതാ ചാൻസലർ

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ കുടുംബത്തിനു സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കക്കയം ഫോറസ്റ്റ് ഓഫിസിലേക്കു നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാട്ടുമൃഗങ്ങൾ കാട്ടിൽ തന്നെ താമസിക്കുന്നതിനു സൗകര്യം ഒരുക്കണം. വെടിവയ്ക്കുന്നതിൽ വനപാലകരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമകാരിയായ കാട്ടുപോത്തിനെ ആരു കൊന്നാലും…

Read More

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് മഞ്ചേരി സ്വദേശി മരിച്ചു

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചതാണ് അപകടകാരണം. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.

Read More

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.  കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ. കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ  10 ലക്ഷം നൽകാൻ…

Read More

വന്യജീവി ആക്രമണം; മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടുവരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യു.ഡി.എഫ്

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രതിനിധികള്‍ പ്രതികരിച്ചത്. വയനാട്ടില്‍ ഇനി വേണ്ടത് ചര്‍ച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്‌കരിച്ച ശേഷം ടി.സിദ്ദീഖ് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ മന്ത്രിയെ ഇരുത്തി ഇനി വയനാടിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ തങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട്…

Read More

മൂന്നു മണിക്കൂലേറെ രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു;

മലയാറ്റൂരിൽ കിണറ്റിൽ വീണ  കുട്ടിയാനയെ രക്ഷിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനക്കുട്ടിയെ കരയിലേക്കു കയറ്റിയത്. കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്കു പോയെന്നു വനപാലകർ അറിയിച്ചു. രാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടം നിന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്താൻ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ അറിയിച്ചപ്പോഴാണു വിവരമറിഞ്ഞത്. ആനക്കൂട്ടം കിണറിനടുത്തുനിന്നു മാറിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. സാധാരണ ആന ഇറങ്ങുന്ന പ്രദേശമാണെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നു പ്രദേശവാസികൾ…

Read More

വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായിഹൈക്കോടതി

വന്യമൃഗ ആക്രമണത്തില്‍ വനംവകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ജനങ്ങളുടെ ജീവന് വിലയില്ലേയെന്നും നഷ്ടപരിഹാരം നല്‍കിയാല്‍ ഒഴിഞ്ഞുപോകാമെന്ന് പറയുന്നവര്‍ക്ക് അത് കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ ഒരു നയം ഉണ്ടാക്കണമെന്ന് വനംവകുപ്പിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വനാതിര്‍ത്തിയില്‍നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനംവകുപ്പിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. വയനാട്ടില്‍ കഴിഞ്ഞ ദിവസമാണ് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പടമല ചാലിഗദ്ദ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ വനംവകുപ്പിനുണ്ടായ അനാസ്ഥയിലും വന്യജീവി അക്രമണത്തിലും വ്യാപക പ്രതിഷേധമാണ്…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.  പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച്…

Read More