ഇതൊക്കെ ഞാൻ എത്ര കണ്ടെതാ? മലവെള്ളപ്പാച്ചിലില്‍ പെട്ട് കാട്ടാന, ഒഴുക്കിന് മുന്നിൽ പതറാതെ നീന്തിക്കയറി

പുഴ മുറിച്ചുക്കടക്കവെ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാട്ടാന. തമിഴ്നാട്ടിലെ ഗൂഡല്ലൂരിനടുത്ത് ധർമഗിരി വനത്തോടുചേർന്നുള്ള പുഴയിലാണ് സംഭവം. കാട്ടാനകൾ കൂട്ടത്തോടെ പുഴ മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ ഒരു കാട്ടാന ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒഴുകിപ്പോയി. എന്നാൽ കുറച്ചുദൂരം ഒഴുകിപ്പോയെങ്കിലും അത് വിട്ടുകൊടുക്കാൻ തായാറായില്ല. ഒഴുക്കിനെതിരെ നീന്തി മെല്ലെ മെല്ലെ കരയിലേക്ക് കയറി. ഇതിന്റെ ദൃശ്യം സോഷ്യൽ മീഡിയയിലാകെ വൈറലായി കഴി‍ഞ്ഞു.

Read More