തൃശൂർ മലക്കപ്പാറ ആദിവാസി ഊരിൽ കാട്ടാന ആക്രമണം; ഒരാൾക്കു പരുക്ക്

തൃശൂർ മലക്കപ്പാറ അടച്ചിൽത്തൊട്ടി ആദിവാസി ഊരിൽ കാട്ടാനയുടെ ആക്രമണം. മലക്കപ്പാറ സ്വദേശി തമ്പാന്(50) നെഞ്ചിനും കാലിനും ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഊരിൽ നിന്ന് മലക്കപ്പാറ ജംക്ഷനിലേക്കു വരുന്നതിനിടെയാണ് തമ്പാനെ കാട്ടാന ആക്രമിച്ചത്. പരുക്കേറ്റ ഇദ്ദേഹത്തെ ചാലക്കുടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

വയനാട് വാച്ചർ മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വനംസംരക്ഷണസമിതി ജീവനക്കാരൻ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. എല്ലാ ചികിത്സയും നൽകിയെന്നാണ് ഡോക്ടർമാർ വാക്കാൽ അറിയിച്ചത്. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ (55) ആണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ പോളിന്…

Read More

മിഷൻ തണ്ണീർ വിജയകരം; തണ്ണീർകൊമ്പന് മയക്കുവെടി വച്ചു, കുങ്കിയാനകളെ ഉടൻ സമീപം എത്തിക്കും

12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുൾമുനയിൽ നിർത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാൻ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടൻ സമീപം എത്തിക്കും. 20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി…

Read More

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും കാട്ടിലേക്ക് തുരത്തുന്നതിനാവശ്യമാേമയ നടപടികൾ വനം വകുപ്പ് സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടാതെ ഇതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന തരത്തിൽ ജനക്കൂട്ടം…

Read More

കാട്ടാനയുടെ ആക്രമണം: വനംവകുപ്പ് താൽക്കാലിക വാച്ചർ കൊല്ലപ്പെട്ടു

മാനന്തവാടി വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താൽക്കാലിക വാച്ചർ കൊല്ലപ്പെട്ടു. പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (50) ആണു മരിച്ചത്. വിനോദസഞ്ചാരികളുമായി ബാണാസുര മലയിലേക്ക് ട്രെക്കിങ്ങിനു പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. 

Read More

പേടിപ്പെടുത്തുന്ന വീഡിയോ; ചികിത്സ നൽകാൻ പോയ ഉദ്യോഗസ്ഥനെ കാട്ടാന കുത്തിക്കൊന്നു; മരിച്ചത് ‘ആനെ വെങ്കിടേഷ്’ എന്ന ആനവിദഗ്ധൻ

കർണടാകയിൽനിന്നുള്ള പേടിപ്പെടുത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പതിനായിരക്കണിക്കിന് ആളുകൾ കാണുന്നത്. മുറിവേറ്റ കാട്ടനയ്ക്കു ചികിത്സ നൽകാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘത്തിലെ ഷൂട്ടറെയാണ് ആന കുത്തിക്കൊന്നത്. ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിലെ ഹള്ളിയൂരിനടുത്തുള്ള വനത്തിലാണ് സംഭവം. എച്ച്.എച്ച് വെങ്കിടേഷ് (67) ആണു മരിച്ചത്. നേരത്തെ ഫോറസ്റ്റ് ഗാർഡായി ജോലി ചെയ്തിരുന്ന വെങ്കിടേഷ് വിരമിച്ചതിന് ശേഷമാണു മയക്കുവെടി മേഖലയിൽ പരിശീലനം നേടിയത്. മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനായ അദ്ദേഹം ‘ആനെ വെങ്കിടേഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. കാട്ടാനയ്ക്കു പരിക്കേറ്റതിനെ തുടർന്ന്…

Read More

തൃശൂരിലെ കാട്ടാനയെ കൊന്ന് കൊമ്പെടുത്തതിനു പിന്നിൽ ആറംഗ സംഘം; പ്രതികളെ പിടികൂടാൻ ഊർജിത നീക്കം

തൃശൂരിൽ കാട്ടാനയെ കൊന്ന് കൊമ്പെടുത്ത് കുഴിച്ചുമൂടിയ സംഭവത്തിൽ ആറ് പേരുണ്ടായിരുന്നതായി മൊഴി. ആനക്കൊമ്പുമായി പട്ടിമറ്റത്ത് അറസ്റ്റിലായ അഖിലിൽ മോഹന്റേതാണ് മൊഴി. കൂടാതെ രണ്ട് പേരുടെ പേരുവിവരങ്ങൾ കൂടി അഖിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ആറംഗ സംഘത്തിൽ മൂന്ന് പേരെ തനിക്ക് അറിയില്ലെന്നും അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പ്രതികൾക്കായി വനംവകുപ്പ് തെരച്ചിൽ തുടരുകയാണ്. അഖിലിന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ളതാണ് അന്വേഷണത്തിൽ നിർണായകമായത്. അതിനിടെ, കാട്ടുപന്നി ഉൾപ്പെടെ വന്യമൃഗശല്യം തടയാൻ റബർ തോട്ടത്തിൽ കെട്ടിയ കമ്പിയിൽ നിന്നാണ് ആനക്ക് ഷോക്കേറ്റതെന്ന്…

Read More

ആനകളില്‍ നിന്നു രക്ഷനേടാന്‍ മരത്തില്‍ തീര്‍ത്ത ഇടുക്കിയിലെ സര്‍ക്കാര്‍ ഓഫിസ് ഇന്നും കൗതുകം

ഇടുക്കിയിലെ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ കാട്ടാനകള്‍ നമുക്ക് സുപരിചിതമാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ എന്ന കാട്ടാന സൃഷ്ടിച്ച പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി പെരിയാറില്‍ തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അരിക്കൊമ്പന്‍ പ്രശ്‌നം അവിടെ അവസാനിച്ചില്ല. തമിഴ്‌നാട്ടിലെ കമ്പത്തേക്കു കടന്ന അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കമ്പത്തു തമ്പടിച്ചിരിക്കുന്ന ആനയെ പിടികൂടാനുള്ള ഒരുക്കള്‍ നടക്കുകയാണിപ്പോള്‍. അന്നത്തെ ശല്യക്കാരായ കാട്ടാനകളുടെ പേരുകളൊന്നും അറിയില്ല. എന്നാല്‍, കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി അറുപതു വര്‍ഷം മുമ്പു നിര്‍മിച്ച ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ…

Read More

ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

ധോണിയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തിൽ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉൾപ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. കാടിറങ്ങി നാടുവിറപ്പിച്ച കൊമ്പനാന പി.ടി-7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്പന്റെ വരവ്. ധോണി മേഖലയെ വിറപ്പിച്ച പി.ടി-7 കൊമ്പൻ പിടിയിലായപ്പോൾ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ‘ധോണി’ എന്നാണു പേരിട്ടത്. ഇതിനെ പരിശീലിപ്പിച്ചു കുങ്കിയാനയാക്കാനാണു തീരുമാനം. പാലക്കാട് ജില്ലയിലെ മലമ്പുഴ, മുണ്ടൂർ, ധോണി മേഖലയിൽ രണ്ടു വർഷത്തിലേറെയായി വ്യാപകമായി കൃഷി നശിപ്പിച്ചു നാട്ടുകാർക്കു പേടിസ്വപ്നമായിരുന്നു…

Read More

ഇടുക്കിയിൽ കാട്ടാന ആക്രമണം; ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്ക് പരുക്കേറ്റു

ഇടുക്കി മാങ്കുളത്ത് ദമ്പതിമാർക്കുനേരെ കാട്ടാന ആക്രമണം. ആനക്കുളം സ്വദേശികളായ ജോണി ഭാര്യ ഡെയ്സി എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിനു നേരെ ആന പാഞ്ഞടുത്തു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ഇവർ മറു വശത്തേക്ക് വീണതിനാൽ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബൈക്ക് ആന തകർത്തു. ദമ്പതിമാരെ വനംവകുപ്പ് ആശുപത്രിയിലെത്തിച്ചു. സാരമായ പരിക്കുകളില്ല.

Read More