വന്യമൃഗങ്ങളെ വേട്ടയാടി കൊന്ന് ഭക്ഷിച്ചു ; അച്ഛനും മക്കളും സ്ഥിരം നായാട്ടുകാരെന്ന് നാട്ടുകാർ , രണ്ട് പേർ പിടിയിൽ

മലപ്പുറം വെണ്ടേക്കുംപൊട്ടിയിൽ കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ. സ്ഥലത്ത് നായാട്ട് പതിവാണെന്ന് നിലമ്പൂർ ഫ്ലൈയിങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടിച്ചെടുത്തത്. പാകം ചെയ്തതും അല്ലാത്തതുമായ വന്യമൃഗങ്ങളുടെ മാംസമാണ് പിടിച്ചെടുത്തത്. വെണ്ടേക്കുംപൊട്ടി സ്വദേശി ജോൺസൺ എന്നയാളുടെ വീട്ടിൽ നിന്നാണ് 12.5 കിലോയിലധികം ഭാരം വരുന്ന മാംസം കണ്ടെത്തിയത്. ഇയാളും മക്കളും സ്ഥിരം നായാട്ടുകാരാണെന്നാണ് വനം വകുപ്പിന്റെ നിലമ്പൂർ ഫ്ലയിങ് സ്ക്വാഡിന് വിവരം ലഭിച്ചിരുന്നു. കത്തികളും സെർച്ച് ലൈറ്റുകളും ഒരു നാടൻ തോക്കും…

Read More

സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ കണക്ക് പുറത്ത് ; കടുവയുടേയും കാട്ടാനയുടേയും എണ്ണം കുത്തനെ കുറഞ്ഞു

കേരളത്തിൽ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിലെ കാടുകളിൽ കടുവകളുടെ കണക്കെടുത്തിരുന്നു. കൂടാതെ മെയ് 17, 19 തീയതികളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് കാട്ടാനകളുടെയും കണക്കുമെടുത്തു. ഇതിൽ നിന്നാണ് കണക്ക് ഏറ്റവും പുതിയ കണക്ക് കണ്ടെത്തിയത്. ഏപ്രിൽ 10 മുതൽ മെയ് 15 വരെ വയനാട്ടിൽ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്. 84 കടുവകൾ ഉണ്ടെന്നാണ് കണക്ക്…

Read More

ആനകളില്‍ നിന്നു രക്ഷനേടാന്‍ മരത്തില്‍ തീര്‍ത്ത ഇടുക്കിയിലെ സര്‍ക്കാര്‍ ഓഫിസ് ഇന്നും കൗതുകം

ഇടുക്കിയിലെ അരിക്കൊമ്പന്‍, ചക്കക്കൊമ്പന്‍, പടയപ്പ തുടങ്ങിയ കാട്ടാനകള്‍ നമുക്ക് സുപരിചിതമാണ്. ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ എന്ന കാട്ടാന സൃഷ്ടിച്ച പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആനയെ മയക്കുവെടിവച്ച് പിടികൂടി പെരിയാറില്‍ തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാല്‍, അരിക്കൊമ്പന്‍ പ്രശ്‌നം അവിടെ അവസാനിച്ചില്ല. തമിഴ്‌നാട്ടിലെ കമ്പത്തേക്കു കടന്ന അരിക്കൊമ്പന്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കമ്പത്തു തമ്പടിച്ചിരിക്കുന്ന ആനയെ പിടികൂടാനുള്ള ഒരുക്കള്‍ നടക്കുകയാണിപ്പോള്‍. അന്നത്തെ ശല്യക്കാരായ കാട്ടാനകളുടെ പേരുകളൊന്നും അറിയില്ല. എന്നാല്‍, കാട്ടാനകളുടെ ആക്രമണത്തില്‍ നിന്നു രക്ഷനേടാനായി അറുപതു വര്‍ഷം മുമ്പു നിര്‍മിച്ച ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തെ…

Read More