മൂന്നാറില്‍ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ; കേസെടുത്ത് വനംവകുപ്പ്

മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് സാഹസികമായി ഫോട്ടോ എടുത്ത് രണ്ട് യുവാക്കള്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെ വനംവകുപ്പ് ‌വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. കന്നിമലയിലും തെന്മലയിലും രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുക്കുന്നത്. മനുഷ്യ- മൃ​ഗ സംഘർഷം രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടാനയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം….

Read More

വന്യമൃ​ഗങ്ങളെ വെടിവച്ചുകൊല്ലും; മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ്

വന്യമൃഗ ആക്രമണങ്ങളിൽ സർക്കാരിനെതിരേ രൂക്ഷവിമർശവുമായി താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ജനങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ജനപ്രതിനിധികൾ രാജിവെയ്ക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വനമൃ?ഗശല്യം തുടർന്നാൽ ഞങ്ങൾ വെടിവച്ചുകൊല്ലുമെന്നും ഒരു വനം വകുപ്പ് ഉദ്യോ?ഗസ്ഥനും ഇടപെടാൻ വരേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു. സർക്കാർ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും, അതിനുള്ള ശക്തിയും സംവിധാനവും ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അവർക്ക് ജോലിയും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു….

Read More

ജനവാസ കേന്ദ്രത്തിലിറങ്ങിയ ബേലൂർ മഖ്ന എന്ന ആന കാട്ടിലേക്ക് തിരികെപോയി

വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന എന്ന ആന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്കാണ് നീങ്ങിയത്. പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരികല്ലൂർ മരക്കടവിൽ ആനയെത്തിയത്. പിന്നീട് തിരികെ കർണാടക വനാതിർത്തിയിലേക്ക് ആന മടങ്ങുകയായിരുന്നു. എങ്കിലും തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് ഇത്. അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ…

Read More