കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായംതേടി കേരളം

മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 10 കോടിരൂപയാണ് ആവശ്യപ്പെട്ടത്. 1972-ലെ കേന്ദ്ര വന്യജീവിസംരക്ഷണനിയമം കാലാനുസൃതമായി ഭേദഗതിചെയ്യണം. കുരങ്ങുശല്യം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍കഴിയുംവിധം അവയെ നിയമത്തിന്റെ പട്ടിക രണ്ടിലേക്കുമാറ്റുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യവും സംസ്ഥാനം…

Read More

അറിയാമോ… വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും കടമ്പകളേറെയുണ്ട്..!

വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും എളുപ്പം സാധിക്കുന്നതല്ല. മനുഷ്യവാസമേഖലയിലേക്ക് എത്തുന്ന മൃഗങ്ങളെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകൾ കടക്കണം. മനുഷ്യനു ഭീഷണി ഉയർത്തുന്ന മൃഗത്തെ പിടികൂടാൻ കൂടു സ്ഥാപിക്കണമെങ്കിൽ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതിവേണം. കടുവയെയും പുലിയെയും കൺമുന്നിൽ കാണുകയോ ആക്രമിക്കാൻ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും ഉടനടി നടപടി ഉണ്ടാകില്ല. വന്യമൃഗത്തിൻറെ ആക്രമണത്തിൽ വനംവകുപ്പിന് സ്ഥിരീകരണമുണ്ടാകണം. കാൽപ്പാദവും വളർത്തുമൃഗങ്ങളെ കൊന്നതിൻറെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു സിസിടിവി കാമറ…

Read More

മൂന്നാറിലെ കാട്ടാനശല്യത്തിന് പരിഹാരം; ഡീൻ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക്

മൂന്നാറിലെ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഡീന്‍ കുര്യാക്കോസ് എംപി നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. പടയപ്പ ഉള്‍പ്പെടെ അക്രമകാരികളായ കാട്ടാനകളെ പിടിച്ചു സ്ഥലം മാറ്റുക, ആര്‍ആര്‍ടി സംഘത്തെ വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് എംപിയുടെ നിരാ​ഹാര സമരം. ഇന്നലെ ഉച്ചയോടെയാണ് ഡീന്‍ കുര്യാക്കോസ് എംപി നിരാഹാര സമരം ആരംഭിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോ…

Read More