തിരികെ വന്നപ്പോൾ വീട്ടിൽ കയറ്റിയില്ല; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ജീവനൊടുക്കി. ഗുജറാത്തിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രൺജീത് കുമാറിന്റെ ഭാര്യ സൂര്യ ജയ്(45) ആണ് മരിച്ചത്. ശനിയാഴ്ച വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ഞായറാഴ്ച മരിക്കുകയായിരുന്നു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ രൺജീത് കുമാറിന്റെ ഗാന്ധിനഗർ സെക്ടർ 19-ലെ വീട്ടിൽവെച്ചാണ് സൂര്യ വിഷംകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലടക്കം ഉൾപ്പെട്ട സൂര്യ തിരികെ ഭർത്താവിനൊപ്പം താമസിക്കാനെത്തിയപ്പോൾ ഇവരെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെയാണ് യുവതി…

Read More

കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു; സംഭവം തായ്ലൻഡിൽ

ഭാര്യയും ഭർത്താവുമാകുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും വഴക്കമുണ്ടാകുക സാധാരണമാണ്. ചിലപ്പോൾ നിസാര കാര്യങ്ങൾക്കു പോലും വഴക്കടിക്കുന്ന ദമ്പതികളുണ്ട്. എന്നാൽ തായ്ലൻഡിൽ സംഭവിച്ചത് എല്ലാവരെയും ഞെട്ടിക്കുന്നതായി. കുളിക്കാത്തതിന്റെ പേരിൽ ഭാര്യയെ അടിച്ചുകൊന്നതാണു സംഭവം. ഭാര്യ ദിവസവും കുളിക്കാത്തതിന്റെ പേരിൽ ഭർത്താവ് വഴക്കിടുക പതിവായിരുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഒന്നിച്ചു മദ്യപിച്ചിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിക്കാറുണ്ടെന്നും വഴക്കു പതിവാണെന്നും അയൽവാസികളും പറയുന്നു. കുളിക്കാത്തതിന്റെ പേരിൽ വഴക്കടിച്ച ഭർത്താവ് ഭാര്യയെ മരക്കമ്പുകൊണ്ടു തലയ്ക്കടിക്കുകയായിരുന്നു. വീടിനു പുറത്തുവച്ചായിരുന്നു ആക്രമണം. തലയ്ക്കടിച്ചശേഷം ഭാര്യയെ കുളിമുറിയിൽ കൊണ്ടുപോയി…

Read More

തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്പോർട്ടിലെ പേജുകൾ കീറി; യുവാവ് അറസ്റ്റിൽ

തായ്ലൻഡ് യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകളിൽ കൃത്രിമം കാണിച്ച യുവാവ് അറസ്റ്റിൽ. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തായ്ലൻഡിലേക്ക് പോകാനൊരുങ്ങിയ തുഷാർ പവാർ (33) എന്ന യാത്രക്കാരനെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷവും ഈ വർഷം ആദ്യവും ബാങ്കോക്കിലേക്കും തായ്ലൻഡിലേക്കും യാത്ര നടത്തിയ യുവാവ് ഭാര്യ ഇക്കാര്യം അറിയാതിരിക്കാൻ പാസ്പോർട്ടിലെ 12 പേജുകളിൽ കൃത്രിമം കാണിക്കുകയായിരുന്നു. പാസ്പോർട്ടിലെ 3 മുതൽ 10 വരെയുള്ള പേജുകളും 17 മുതൽ 20 വരെയുള്ള പേജുകളും…

Read More

ഭാര്യ കുടിച്ചു ഫിറ്റ് ആയി വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു… തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു…; ഗതികെട്ട ഭര്‍ത്താവിന്റെ പരാതി

കുടിയന്മാരായ ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍, അമിതമദ്യപാനിയായ ഭാര്യയെക്കുറിച്ച് നമ്മളാരും അധികമൊന്നും കേട്ടിട്ടില്ല. ഉത്തര്‍പ്രദേശിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഭാര്യ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്തെത്തിയതോടെയാണ് വിചിത്രസംഭവം പൊതുമധ്യത്തിലെത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്ര ഫാമിലി കൗണ്‍സിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത്. ഭാര്യയുടെ അമിതമായ മദ്യാസക്തിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ദിവസവും മദ്യപിച്ച് ലക്കുകെടുന്ന ഭാര്യ ഭര്‍ത്താവിനെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. ഭര്‍ത്താവ് വിസമ്മതിച്ചാല്‍ വഴക്കുണ്ടാകുകയും ചെയ്യും. നാലു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് ഭാര്യ…

Read More

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാനെത്തിയ ഭാര്യയെ കോണ്‍സ്റ്റബിള്‍ കുത്തിക്കൊലപ്പെടുത്തി

കര്‍ണാടകയില്‍ എസ്.പി ഓഫീസ് വളപ്പില്‍ വച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ സ്വന്തം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോയി. മമത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു ലോകനാഥാണ്(48) പ്രതി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.ഭർത്താവിനെതിരെ പരാതി നൽകാൻ മമത ഹാസന്‍ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു സംഭവം.ഇതിൽ രോഷാകുലനായ ലോകനാഥ്, പതിയിരുന്ന് ഭാര്യയുടെ നെഞ്ചിൽ കുത്തുകയും പൊലീസുകാരും ആളുകളും…

Read More

കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊന്നു; അയൽവാസി കസ്‌റ്റഡിയിൽ

കട്ടപ്പനയിൽ ഭാര്യ വീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ വെള്ളിയാഴ്‌ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ…

Read More

സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎൽഎ സ്ഥാനം രാജിവെച്ചു

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവച്ചു. കൃഷ്ണകുമാരി റായിയുടെ രാജി സ്പീക്കർ എ.എൻ ഷെർപ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി ലളിത് കുമാർ ഗുരുങ് അറിയിച്ചു. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ 32 അസംബ്ലി സീറ്റുകളിൽ 31 എണ്ണവും സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലവും നേടിയാണ് പ്രേം സിംഗ് തമാംഗിൻ്റെ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) സംസ്ഥാനത്ത് വന്‍ വിജയം സ്വന്തമാക്കിയത്….

Read More

പെൺകുട്ടിയാണോ എന്ന് പരിശോധിക്കാൻ ഗർഭിണിയായ ഭാര്യയുടെ വയറു കീറി; സംഭവത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു

ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്താൻ കത്തി ഉപയോഗിച്ച് ഭാര്യയുടെ വയറു കീറിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. 46 വയസുകാരനായ പന്നാലാൽ എന്നയാളെയാണ് അ‍ഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി സൗരഭ് സക്സേന ശിക്ഷിച്ചത്.  2020 സെപ്റ്റംബറിലായിരുന്നു സംഭവം. എട്ട് മാസം പ്രായമുള്ള അനിത ദേവി എന്ന സ്ത്രീയുടെ വയറാണ് ഭ‍ർത്താവ് കത്തികൊണ്ട് കീറിയത്. ഭാര്യ വീണ്ടും ഒരു പെൺകുഞ്ഞിനെ പ്രസവിക്കാൻ പോകുന്നുവെന്ന് ഒരു ജ്യോത്സ്യൻ പറ‌ഞ്ഞതനുസരിച്ച് അത് പരിശോധിക്കാനായിരുന്നത്രെ വയറു…

Read More

ചേർത്തലയിൽ ഭാര്യയെ റോഡിൽ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഭർത്താവ് രാജേഷ് പിടിയിൽ

ചേർത്തലയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ആണ് കഞ്ഞിക്കുഴിയിലെ ബാറിൽ നിന്ന് അറസ്റ്റിലായത്. കൊലയ്ക്കുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്പതികളുടെ മകൾ അമ്പിളിയാണ് (36) കൊല്ലപ്പെട്ടത്. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്പിളി പ്രദേശത്തെ കളക്ഷൻ കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്നു. ബൈക്കിൽ എത്തിയ രാജേഷ് പിന്നിൽ ഇടിച്ചു വീഴ്ത്തിയശേഷം കുത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ന് ചേർത്തല-അരൂക്കുറ്റി…

Read More