വീട്ടിലുണ്ടാക്കുന്ന ചായയുടെയും പാലിന്റെയും പേരിൽ  പരാതിയുമായി നവദമ്പതികൾ; പ്രശ്നത്തിന് പരിഹാരമുണ്ടാക്കി പൊലീസ്

വീട്ടിലുണ്ടാക്കുന്ന ചായയുടെയും പാലിന്റെയും പേരിൽ  പരാതിയുമായി എത്തിയ നവദമ്പതികളുടെ അവസ്ഥ ആലോചിച്ച് ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായിരുന്നു ഉത്തർപ്രദേശിലെ ആഗ്രയിലെ പൊലീസുകാർ. കാര്യം വളരെ നിസാരമായിരുന്നെങ്കിലും സംസാരിച്ച് മൊത്തത്തിൽ വഷളായി. അപ്പോൾ പിന്നെ മറ്റ് ആരോപണങ്ങളുമുണ്ടായി. ഒടുവിൽ ഇരുവരെയും പൊലീസുകാർ ഇടപെട്ട് കുടുംബ കൗൺസിലിങിന് അയച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായ ദമ്പതികളാണ് കേസിലെ കക്ഷികൾ. നഗരത്തിൽ ജനിച്ച്, അവിടുത്തെ ചുറ്റുപാടിൽ വളർന്നുവന്ന യുവാവിന് ചായ കുടിക്കാനാണ് ഇഷ്ടം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന…

Read More

സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ട് തൊഴാറുണ്ട്, അടുക്കളയിൽ കയറാൻ സമ്മതിക്കില്ല; പ്രേം ജേക്കബ്

സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്തവും ആഴത്തിലുമുള്ള കഥാപാത്രങ്ങളാണ് സ്വാസിക മികച്ചതാക്കിയത്. അടുത്തിടെയാണ് സിനിമ, സീരിയൽ താരമായ പ്രേം ജേക്കബുമായി സ്വാസികയുടെ വിവാഹം നടന്നത്. ഇപ്പോഴിതാ ഭാര്യയെന്ന നിലയിൽ സ്വാസിക ചെയ്യുന്നചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രേം. ‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ട് തൊഴാറുണ്ട്. ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം, ഞാനും ചെയ്യുമെന്ന് ഞാൻ പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ അവൾ…

Read More

ഞാൻ ഡൗൺ ടു എർത്താണെന്ന് എല്ലാരും പറയാറുണ്ട്, ആ ക്വാളിറ്റിയെല്ലാം ഭാര്യയിൽ നിന്നാണു പഠിച്ചത്; വിക്രം

ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമാണ് വിക്രം. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് വിക്രം. നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ധ്രുവം എന്ന ചിത്രത്തിലെ വിക്രമിനെ മലയാളികൾക്കു മറക്കാൻ കഴിയില്ല. എന്നാൽ, തമിഴിലായിരുന്നു താരം തന്റെ കരിയർ ഉറപ്പിച്ചത്. അന്യൻ, രാവൺ, കന്തസ്വാമി, താണ്ഡവം, സാമി, പൊന്നിയൻ സെൽവൻ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് വിക്രം. ഇപ്പോൾ തന്റെ ഭാര്യയെക്കുറിച്ച് വിക്രം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. കുട്ടിക്കാലത്ത്…

Read More

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിച്ചില്ല; ഭർത്താവിനെതിരേയുള്ള ഭാര്യയുടെ പരാതി ഹൈക്കോടതി സ്റ്റേ ചെയ്തു

ദമ്പതികളാകുമ്പോൾ വഴക്കും പിണക്കവും സാധാരണമാണ്. ദിവസങ്ങൾക്കുള്ളിൽ പിണക്കം മറന്ന് ഇണങ്ങുന്നതും സ്വാഭാവികം. കഴിഞ്ഞദിവസം കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിലെ വീട്ടമ്മ ഭർത്താവിനെതിരേ നൽകിയ പരാതി കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തതാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഭർത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഭാര്യയുടെ പരാതി. കുട്ടി ജനിച്ചതിന് ശേഷം ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല, ചോറും മാംസവും കഴിക്കാൻ ഭർത്താവ് അനുവദിക്കുന്നില്ലെന്നു ഭാര്യ പരാതിയിൽ വിശദമായി പറയുന്നു. ഭർത്താവിനെതിരെ ഭാര്യ നൽകിയ കേസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നനു. ഭർത്താവിനെ…

Read More

രക്ഷാബന്ധന് സ്വന്തം വീട്ടിൽ പോകണമെന്ന് ഭാര്യ..; പ്രകോപിതനായ യുവാവ് ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു

രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്കു പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ചു ഭർത്താവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലെ ദേഹത് കോട്‌വാലിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) രക്ഷാബന്ധൻ ആഘോഷങ്ങൾക്കായി സ്വന്തം വീട്ടിലേക്കു പോകണമെന്ന് ഭർത്താവ് രാഹുലിനോട് ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യത്തിൽ വഴക്കിടുകയും ചെയ്തു. തുടർന്ന്, പ്രകോപിതനായ ഭർത്താവ് ദേഷ്യത്തിൽ അനിതയുടെ മൂക്കു കടിച്ചുമുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിത ലക്‌നൗ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യയും…

Read More

ഭർത്താവിന്റെ കാമുകിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊന്ന് ഭാര്യ

തന്റെ ഭർത്താവുമായി ബന്ധമുണ്ടായിരുന്ന യുവതിയെ പെട്രോളൊഴിച്ചു കത്തിച്ചുകൊലപ്പെടുത്തിയ വാർത്തയാണു തമിഴ്നാട്ടിൽനിന്നു പുറത്തുവരുന്നത്. തിരുവള്ളൂരിലെ പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും പാർവതിയും വിവാഹിതരായത്. മക്കൾ ജനിച്ച് അധികം വൈകാതെ ബുള്ളറപാക്കം സ്വദേശിയായ രാജേശ്വരിയുമായി സുരേഷ് അടുപ്പത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ നിർബന്ധത്തിനു വഴങ്ങി സുരേഷ് രാജേശ്വരിക്കു താലി ചാർത്തിയതായും പറയപ്പെടുന്നു. മാത്രമല്ല, പച്ചക്കടയിലെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹോദരിക്ക് എതിരെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനം ; അജിത് പവാർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബന്ധു സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചത് തനിക്ക് പറ്റിയ തെറ്റാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ‘രാഷ്ട്രീയം വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കരുത്’- പവാർ മറാത്തി വാർത്താചാനലിനോട് പറഞ്ഞു. നിലവിൽ സംസ്ഥാനവ്യാപകമായി ‘ജൻ സമ്മാൻ യാത്ര’ നടത്തുകയാണ് അദ്ദേഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് യാത്ര. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അജിത് പവാറിൻ്റെ അമ്മാവനായ ശരദ് പവാറിൻ്റെ മകളും സിറ്റിങ് എൻ.സി.പി (എസ്‌.പി) എം.പിയുമായ…

Read More

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; അധികൃതർ നേരിട്ട് വീട്ടിലെത്തി അറിയിച്ചു

കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി. ബാങ്ക് അധികൃതർ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു. അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറുപടി നൽകി. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കായി കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം…

Read More

വയനാട്ടിലെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ തയ്യാറാണെന്ന് ഇടുക്കിയിലെ ഒരമ്മ; വൈറലായ സന്ദേശം, പിന്നാലെ ഫോൺകോൾ

വയനാടിനെ കൈപിടിച്ചുയർത്താൻ ഒറ്റക്കെട്ടായി പോരാടുകയാണ് കേരളം. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെട്ടവരുമുണ്ട്. ഇതിനിടയിൽ, ‘കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വേണമെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’ എന്ന് പറഞ്ഞുകൊണ്ടുള്ള ഒരാളുടെ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കരയുടേതായിരുന്നു ആ സന്ദേശം. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വയനാട്ടിൽ നിന്ന് ഫോൺകോളെത്തി. പറ്റാവുന്ന അത്രയും വേഗത്തിൽ എത്തണമെന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഇതിനുപിന്നാലെ സജിനും കുടുംബവവും വയനാട്ടിലേക്ക് തിരിച്ചു.’ഞാൻ രണ്ട്…

Read More

ഡി.കെ ശിവകുമാറിനെ വീട്ടിലെത്തി കണ്ട് നടൻ ദർശന്റെ ഭാര്യ; കൂടിക്കാഴ്ച മകന്റെ വിദ്യാഭ്യാസകാര്യത്തിനെന്ന് വിശദീകരണം

രേണുകാസ്വാമി കൊലക്കേസിൽ റിമാൻഡിലായി ജയിലിൽക്കഴിയുന്ന നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ചനടത്തി. ബുധനാഴ്ച രാവിലെ ശിവകുമാറിനെ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് വിജയലക്ഷ്മി കണ്ടത്. മകന്റെ വിദ്യാഭ്യാസകാര്യം സംസാരിക്കാനായാണ് വിജയലക്ഷ്മി വന്നതെന്ന് ശിവകുമാർ പറഞ്ഞു. മകനെ ശിവകുമാറിന്റെ മാനേജ്‌മെന്റിലുള്ള സ്‌കൂളിൽ ചേർക്കണമെന്നാവശ്യപ്പെടാനാണെത്തിയത്. നിലവിൽ പഠിക്കുന്ന സ്‌കൂളിൽനിന്ന് മാറാനാണിത്. നേരത്തേ ശിവകുമാറിന്റെ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. പ്രിൻസിപ്പലിനെ വിളിച്ച് സംസാരിക്കാമെന്ന് അറിയിച്ചതായി ശിവകുമാർ പറഞ്ഞു. ദർശന് നീതിലഭിച്ചില്ലെങ്കിൽ താൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ശിവകുമാർ പറഞ്ഞിരുന്നു….

Read More