ഭാര്യയ്ക്ക് അശ്ലീല സന്ദേശം അയച്ചു ; അഭിഭാഷകനെ വെട്ടിപ്പരുക്കേൽപ്പിച്ച് കോടതി ജീവനക്കാരൻ , സംഭവം തമിഴ്നാട്ടിൽ

തമിഴ്നാട്ടിൽ അഭിഭാഷകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കോടതി ജീവനക്കാരന്റെ ഭാര്യയുടെ പങ്കിന് ശക്തമായ തെളിവുണ്ടെന്ന് പൊലീസ്. അഭിഭാഷകനെ നേരത്തെ ഇവർ ചെരുപ്പൂരി തല്ലിയിരുന്നതായും പൊലീസ് പറഞ്ഞു. വെട്ടേറ്റ അഭിഭാഷകൻ കണ്ണന്റെ നില ഗുരുതരമായി തുടരുകയാണ്. ഹൊസൂരിൽ പട്ടാപ്പകൽ നടന്ന വധശ്രമം കോടതി ജീവനക്കാരൻ ആനന്ദ് കുമാറിന്റെ ഭാര്യ സത്യവതിയുടെ പ്രേരണയിലും അറിവോടെയും എന്നുമാണ് കൃഷ്ണഗിരി പൊലീസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ കണ്ണൻ, പ്രണയാഭ്യർത്ഥനയുമായി സത്യവതിയെ പിന്തുടരുകയും ഫോണിലേക്ക് തുടർച്ചയായി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ശല്യം സഹിക്ക വയ്യാതായപ്പോൾ സത്യവതി ചെരുപ്പൂരി…

Read More

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈം​ഗികബന്ധം ബലാത്സം​ഗം; നിയമപരിരക്ഷ നൽകാനാകില്ലെന്ന് കോടതി

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഒരു പുരുഷൻ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സം​ഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ നൽകിയ ബലാത്സം​ഗ പരാതിയിൽ ഭർത്താവിന് 10 വർഷം തടവ് വിധിച്ചുകൊണ്ട് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ പെൺകുട്ടി വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. പുരുഷനുമായി നിർബന്ധിത ലൈം​ഗികബന്ധത്തിലേർപ്പെട്ട യുവതി ​ഗർഭിണിയാകുകയും പിന്നീട് ഇതേയാൾ തന്നെ യുവതിയെ…

Read More

വലിയ ചുമതലകൾ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയില്ല ; തഹസിൽദാർ ചുമതലയിൽ നിന്ന് മാറ്റണമെന്ന് നവീൻ ബാബുവിൻ്റെ ഭാര്യ

പത്തനംതിട്ട കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നൽകണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങൾ വഹിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയിൽ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു. അതേ സമയം, പിപി ദിവ്യയുടെ ജാമ്യഹർജിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നവീൻ ബാബുവിൻ്റെ കുടുംബം. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുക. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. അക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന…

Read More

‘മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഭാര്യ കമല ആന്റി’; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് നടി നവ്യാ നായർ

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടിയാണ് നവ്യാ നായർ. ‘വിജയൻ അങ്കിൽ’ എന്നാണ് നവ്യ മുഖ്യമന്ത്രിയെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെ കമല ആന്റിയെന്നും. ഇടയ്‌ക്ക് മുഖ്യമന്ത്രിയുടെ വീട് സന്ദർശിക്കാനും നവ്യക്ക് അവസരം ലഭിക്കാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ നടി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചെമ്മീൻ ബിരിയാണി വയ്ക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. കമല വിജയനിൽ നിന്നാണ് മട്ടൻ ബിരിയാണിയും ചിക്കൻ ബിരിയാണിയും ഉണ്ടാക്കാൻ പഠിച്ചതെന്നും നവ്യ വീഡിയോയിൽ പറയുന്നുണ്ട്. ചെമ്മീൻ…

Read More

നീതിക്കായി ഏതറ്റം വരെയും പോകും; കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ പറഞ്ഞു. എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ പറഞ്ഞു. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ കളക്ടര്‍…

Read More

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; നീതിക്കായി ഏതറ്റം വരെയും പോകും’: നവീന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ് ആദ്യമായി മഞ്ജുഷ തന്‍റെ നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരിച്ചത്. വിധിയിൽ…

Read More

നല്ല രീതിയിൽ ജീവിക്കണം എന്നാണ് ആഗ്രഹം; കോകിലയ്ക്ക് 24 വയസ്സാണ്, ഉടൻ കുഞ്ഞുണ്ടാവും; ബാല

ഭാര്യ കോകിലയ്ക്കും തനിക്കും തമ്മിൽ 24 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെന്ന് നടൻ ബാല. ഉടൻ തന്നെ തങ്ങൾക്ക് ഒരു കുട്ടിയുണ്ടാവുമെന്നും നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുകയാണെന്നും ബാല മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തിലാണ്. നല്ല രീതിയിൽ ജീവിക്കണം എന്നാണ് ഇനി ആഗ്രഹം. കോകിലയ്ക്ക് 24 വയസ്സാണ്. ഞാനത് തുറന്നു പറയുകയാണ്. നിങ്ങൾക്കെന്തുവേണമെങ്കിലും പറയാം. പരിഹസിച്ചോളൂ, പക്ഷേ ഞാൻ പറയുന്നതെല്ലാം സത്യമാണ്. നല്ലവനാണെങ്കിലും ഞാനത്ര നല്ലവനല്ല. ദേഷ്യം വരുമ്പോൾ എന്റെ നിയന്ത്രണം നഷ്ടമാകും….

Read More

വിവാഹം കഴിഞ്ഞ് മൂന്നു ദിവസം, ഭാര്യയുടെ 52 പവൻ സ്വർണം പണയം വച്ചു; പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ചു 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തുവാണ് (34) അറസ്റ്റിലായത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി. തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നൽകണമെന്നും പുതിയ കാർ വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാൾ…

Read More

‘ദിവസവും നാല് പെഗ്ഗ് മസ്റ്റ്’; ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ്

ഭാര്യ അമിതമായി മദ്യപിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഉത്തർപ്രദേശിലെ ത്സാൻസി സ്വദേശിയായ യുവാവാണ് പൊറുതിമുട്ടിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിംഗ് സെന്റർ നൽകിയ കൗൺസിലിംഗിനിടെയാണ് വിവരങ്ങൾ പുറത്തുവന്നത്. യുവാവിന്റെയും ഭാര്യയുടെയും പേരും മറ്റുവിവരങ്ങളും പുറത്തുവന്നിട്ടില്ല. രണ്ട് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും ഭാര്യ നിരന്തരമായി മദ്യപിക്കുമായിരുന്നുവെന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇയാൾക്ക് മദ്യപാനത്തോട് താൽപര്യമില്ലായിരുന്നു. ഭർത്താവിനോടും മദ്യപിക്കാൻ യുവതി നിർബന്ധിക്കുമായിരുന്നു. ഇതോടെയാണ് യുവാവ് ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടുവിട്ടത്. പിന്നാലെ ഭർത്താവ് തന്നെ ഉപേക്ഷിച്ചെന്ന് പറഞ്ഞ്…

Read More

ഭാര്യയുടെ അനുവാദമില്ലാതെ ഭർത്താവ് സ്വർണം പണയംവയ്ക്കുന്നത് വിശ്വാസവഞ്ചന; തടവ് ശിക്ഷ ശരിവച്ച് കോടതി

വിവാഹസമ്മാനമായി കിട്ടിയ സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് പണയം വയ്ക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് ഹൈക്കോടതി. ഭാര്യ ലോക്കറിൽ സൂക്ഷിക്കാനായി നൽകിയ 50 പവൻ സ്വർണം സ്വന്തം ആവശ്യത്തിനായി ബാങ്കിൽ പണയംവച്ച കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട് സ്വദേശിക്ക് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഇത് ശരിവച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷണം നടത്തിയത്. കാസർകോട് മജിസ്ട്രേറ്റ് കോടതിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്. സ്വർണം ബാങ്കിൽ പണയം വച്ചതിനുശേഷം ലോക്കറിൽ വച്ചതായുള്ള…

Read More