
വിന്‍ഡോസ് കംപ്യൂട്ടറുകളിലെ സാങ്കേതിക പ്രശ്‌നം; സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്
വിന്‍ഡോസ് കംപ്യൂട്ടറുകളിലെ വൈഫൈയിക്ക് സാങ്കേതിക പ്രശ്‌നം, വാർത്ത സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ്. 10ൽ 8.8 റേറ്റിങാണ് കമ്പനി സിവിഇ-2024-30078 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രശ്‌നത്തിന്റെ രൂക്ഷതയ്ക്ക് നല്‍കിയിരിക്കുന്നത്. ഈ സാങ്കേതിക പ്രശ്‌നം മുതലെടുത്ത് ഒരു ഹാക്കറിന് അനായസം കംപ്യൂട്ടര്‍ ഉപയോഗിക്കാതെ തന്നെ മറ്റൊരിടത്തിരുന്ന് അതിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ സാധിക്കും. എന്നാൽ ഹാക്കര്‍ കംപ്യൂട്ടറിന്റെ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാവണം എന്നുമാത്രം. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കംപ്യൂട്ടറുകളേയും ഈ പ്രശ്‌നം ബാധിക്കും. കമ്പ്യൂട്ടറിന്റെ ഉപഭോക്താവിന്റെ ഇടപെടലില്ലാതെ തന്നെ ഹാക്കർക്ക്…