
‘ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ’; മലയാളികൾക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി
മലയാളികള്‍ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്ര മോദി. ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിഷുവിന്‍റെ പ്രത്യേക വേളയില്‍ ഏവർക്കും ആശംസകള്‍. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടേ’- പ്രധാനമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേർന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ…