
കൊവിഡ് തീവ്രത കുറയുന്നു; ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ചു
കൊവിഡുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന. ഇനി ലോകത്ത് കൊവിഡ് 19 ഒരു മഹാമാരി ആയിരിക്കില്ലെന്നും ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അഥാനോം പറഞ്ഞു. മൂന്നു വർഷം മുൻപ് 2020 ജനുവരി 30-ന് ആണ് കൊറോണ വൈറസ് ബാധമൂലമുണ്ടാകുന്ന കോവിഡ് 19 എന്ന രോഗത്തിന്റെ വ്യാപനം ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ലോകാരോഗ്യ സംഘടനയുടെ അടിയന്തരസമിതി 15-ാമത്തെ യോഗം ചേരുകയും ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ…