പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറി; ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല, എല്ലാ സഹായവും അവസാനിപ്പിച്ച് ട്രംപ്

പരിസ്ഥിതി സംരക്ഷണത്തിനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറുന്ന ഉത്തരവിൽ ഒപ്പിട്ട് പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള എല്ലാ സഹായവും യുഎസ് അവസാനിപ്പിക്കുന്ന ഉത്തരവും ട്രംപ് പുറത്തിറക്കി. നാലു വർഷം മുൻപ് തനിയ്ക്കുവേണ്ടി കാപിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്ന് കലാപം ഉണ്ടാക്കിയ അക്രമികളെ ട്രംപ് കുറ്റവിമുക്തരാക്കി. ലോകാരോഗ്യ സംഘടനയിൽ ഇനി അമേരിക്ക ഇല്ല. ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകുന്ന ഭീമമായ സാമ്പത്തിക സഹായം അനാവശ്യ ചെലവാണെന്ന് ട്രംപ് പറഞ്ഞു. വിഷവാതകങ്ങൾ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും ലക്ഷ്യമിട്ട് ലോകരാജ്യങ്ങൾ…

Read More

‘കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു, തീവ്രമായ വകഭേദങ്ങൾ വന്നേക്കാം’; ലോകാരോഗ്യസംഘടന

ലോകത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്നാണ് ലോകാരോഗ്യസംഘടന ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. വൈകാതെ കോവിഡിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസിഫിക് എന്നിവിടങ്ങളിലാണ് രോഗവ്യാപനം നിലവിൽ കൂടുതലായുള്ളത്. കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ട്, എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നുമുണ്ട്- ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവ് പറഞ്ഞു. എൺപത്തിനാല് രാജ്യങ്ങളിൽ…

Read More

ധനുഷിന്റെ യഥാർഥ പിതാവെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു

തമിഴ് ചലച്ചിത്രതാരം ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് നിയമപോരാട്ടത്തിനിറങ്ങിയ മധുര സ്വദേശി കതിരേശൻ മരിച്ചു. 70ാം വയസ്സിലാണ് മരണം സംഭവിച്ചത്. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ആയിരുന്നു. മധുര രാ​ജാജി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള നിയമ പോരാട്ടങ്ങൾ നടത്തുന്നതിനിടെയാണ് മരണം. മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ​ഗ്രാമത്തില്‍ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. എട്ട് വർഷം മുമ്പാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ കോടതിയിലെത്തുന്നത്.  2016 നവംബര്‍ 25ന്…

Read More

ക്ഷേമപെന്‍ഷന്‍ ഭിക്ഷയാണെന്ന് ഹൈക്കോടതിയെ അറിയിച്ച പിണറായിക്ക് ഉടൻ തിരിച്ചടി കിട്ടും: ഹസൻ

 ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന്  50 ലക്ഷം സാധാരണക്കാര്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. കൊവിഡ് കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയില്‍ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയന്‍  ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്.  ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്കണം, എത്ര നല്കണം, ആര്‍ക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങള്‍ക്ക്…

Read More

ക്ഷേമപെന്‍ഷന്‍ ഭിക്ഷയാണെന്ന് ഹൈക്കോടതിയെ അറിയിച്ച പിണറായിക്ക് ഉടൻ തിരിച്ചടി കിട്ടും: ഹസൻ

 ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നും ഭിക്ഷയാണെന്നും ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അഹങ്കാരത്തിന്  50 ലക്ഷം സാധാരണക്കാര്‍ ബാലറ്റിലൂടെ തിരിച്ചടിക്കുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. കൊവിഡ് കാലത്ത് കിറ്റ് നല്കി ആളുകളെ പറ്റിച്ച് അധികാരത്തിലേറി 40 വാഹനങ്ങളുടെ അകമ്പടിയില്‍ നാടുവിറപ്പിച്ചു യാത്ര ചെയ്യുന്ന പിണറായി വിജയന്‍  ജനങ്ങളെ പുച്ഛത്തോടെ കാണുന്നതുകൊണ്ടാണ് ഈ സമീപനം സ്വീകരിച്ചത്.  ക്ഷേമപെന്‍ഷന്‍ അവകാശമല്ലെന്നു വന്നതോടെ ഇനി എപ്പോള്‍ നല്കണം, എത്ര നല്കണം, ആര്‍ക്കു നല്കണം എന്നൊക്കെ പിണറായി തീരുമാനിക്കും. ജനങ്ങള്‍ക്ക്…

Read More

ഭർത്താവിനെ ഉപേക്ഷിച്ചു; കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തി: യുവതി അറസ്റ്റിൽ

മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ കൃത്യം നടത്തിയത്. മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.

Read More

ജിദ്ദയെ ആരോഗ്യ നഗരമായി ​പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

സൗദി അറേബ്യയിലെ ജിദ്ദയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരവും പാരിസ്ഥിതികവുമായ സമൂഹം കെട്ടിപ്പടുക്കാനുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ലോകാരോഗ്യ സംഘടനയിൽനിന്നും ജിദ്ദ നഗരത്തിന് ആരോഗ്യ നഗരം എന്ന അംഗീകാരം ലഭിച്ചത്. ഒന്നര വർഷത്തോളമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജലിൽനിന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അൽ അംഗീകാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എല്ലാ മേഖലകളിലും പ്രാദേശിക, ആഗോള തലങ്ങളിലും നേട്ടം…

Read More

2,000 കോടിയുടെ ലഹരിക്കടത്ത്;സിനിമാ നിർമാതാവ് ജാഫർ സാദിഖ് അറസ്റ്റിൽ

ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് 2,000 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയെന്ന കേസിൽ തമിഴ് സിനിമാ നിർമാതാവ് ജാഫർ സാദിഖിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റു ചെയ്തു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ കഴിഞ്ഞമാസം എൻസിബി ഡൽഹിയിൽ പിടികൂടിയിരുന്നു. ഇവരിൽനിന്നാണ് ജാഫർ സാദിഖിന് ലഹരിക്കടത്തിൽ നിർണായക പങ്കുണ്ടെന്ന സൂചന ലഭിച്ചത്. പിന്നാലെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്ത്യയിൽനിന്ന് ഓസ്ട്രേലിയയിലേക്കും ന്യൂസീലൻഡിലേക്കും ലഹരി കടത്തുന്നതിന്റെ സൂത്രധാരൻ ജാഫർ സാദിഖാണെന്ന് എൻസിബി കണ്ടെത്തി….

Read More

വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് പേരുടെയും സംസ്കാരം ഇന്ന്

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇന്നലെ രണ്ട് ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച പാലാട്ടിയിൽ അബ്രഹാമിന്‍റെയും അതിരപ്പള്ളിയിൽ കാട്ടന ചവിട്ടിക്കൊന്ന വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും.  കോഴിക്കോട് കക്കയത്താണ് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ അബ്രഹാം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപ യാത്രയായി കക്കയത്തേക്ക് കൊണ്ട് പോകും. വൈകീട്ട് നാല് മണിയോടെ കക്കയം പള്ളിയിലാകും സംസ്കാര ചടങ്ങുകൾ. കുടുംബത്തിന് ഇന്ന് തന്നെ സഹായധനമായ  10 ലക്ഷം നൽകാൻ…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളം; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ കേരളത്തെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളില്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ഡോ. ഗ്രേസ് അച്യുഗുരാ ആരാഞ്ഞു. രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുമെടുത്തുള്ള…

Read More