
‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’; മദ്യം വാങ്ങുമ്പോൾ ലഭിക്കുക കൈത്തറി തുണി സഞ്ചി
ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ക്രിസ്മസ് നാളുകളിൽ രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില നൽകണം. ഡിസംബർ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. ബിവറേജസ് കോർപ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പർമാർക്കറ്റുകളിലാവും ആദ്യം സഞ്ചി ലഭ്യമാവുക. ഒന്നര ലക്ഷം സഞ്ചികൾക്കാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകിയിട്ടുള്ളത്. സംഗതി ക്ളിക്കായാൽ മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള…